ട്രാക്കില്‍ ചുവപ്പ് വെളിച്ചം കത്തിച്ചു കാണിച്ചു; റീല്‍സ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നിര്‍ത്തിച്ച്‌ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍: ഇരുവരേയും അറസ്റ്റ് ചെയ്ത് റെയില്‍വേ പോലീസ്

Spread the love

കണ്ണൂര്‍: റീല്‍സ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ അപായ സിഗ്നല്‍ കാണിച്ച്‌ നിര്‍ത്തിച്ച രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ചാണ് എറണാകുളം- പുണെ എക്‌സ്പ്രസ് നിര്‍ത്തിച്ച്‌ വിദ്യാര്‍ഥികള്‍ റീല്‍സ് ചിത്രീകരിച്ചത്.

വിദ്യാര്‍ത്ഥികള്‍ ട്രാക്കില്‍ ചുവപ്പ് വെളിച്ചം കത്തിച്ചു കാണിച്ചതോടെ അപായ സിഗ്‌നലാണെന്നു കരുതി ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
സംഭവം അന്വേഷിച്ച കണ്ണൂര്‍ റെയില്‍വേ പൊലീസാണ് വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തത്. പിന്നീട് ഇവരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാര്‍ഥികള്‍ ചിത്രീകരിച്ച വീഡിയോ റെയില്‍വേ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ അനുകരിക്കുമെന്ന ആശങ്കയുള്ളതിനാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടേണ്ടെന്നാണ് പൊലീസ് തീരുമാനം.