video
play-sharp-fill

ഇന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തുന്നു; ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി രാവിലെ 9.55നും എറണാകുളം തിരുവനന്തപുരം വഞ്ചിനാട് 10.05നും; കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്കു വഞ്ചിനാട് എക്സ്‌പ്രസും 10നു മുൻപു തിരുവനന്തപുരത്ത് എത്തും

ഇന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തുന്നു; ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി രാവിലെ 9.55നും എറണാകുളം തിരുവനന്തപുരം വഞ്ചിനാട് 10.05നും; കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്കു വഞ്ചിനാട് എക്സ്‌പ്രസും 10നു മുൻപു തിരുവനന്തപുരത്ത് എത്തും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി; ചില പ്രധാന ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം. ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി രാവിലെ 9.55നും എറണാകുളം തിരുവനന്തപുരം വഞ്ചിനാട് 10.05നും തിരുവനന്തപുരത്ത് എത്തും. കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്കു വഞ്ചിനാട് എക്സ്‌പ്രസും 10നു മുൻപു തിരുവനന്തപുരത്ത് എത്തിക്കും.

മൈസൂരു കൊച്ചുവേളി എക്സ്‌പ്രസ് രാവിലെ 9.15നും ബാനസവാടി കൊച്ചുവേളി ഹംസഫർ 9.25നും കൊച്ചുവേളിയിൽ എത്തും. കണ്ണൂർ എറണാകുളം ഇന്റർസിറ്റി രാത്രി 8.50ന് എറണാകുളം ജംക്ഷനിൽ എത്തും. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി രാവിലെ 9.12ന് എറണാകുളം ജംക്ഷനിലും 12.55നു കോഴിക്കോട്ടും എത്തിച്ചേരും. നിലമ്പൂർ കോട്ടയം എക്സ്‌പ്രസ് രാത്രി 7.55ന് എറണാകുളം ടൗണിലും 10.10നു കോട്ടയത്തും എത്തും. തിരുനെൽവേലി പാലക്കാട് പാലരുവി രാവിലെ 9.15ന് എറണാകുളം ടൗൺ സ്റ്റേഷനിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാർ, ദക്ഷിണ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന്റെ തുടർച്ചയായാണു നടപടികൾ. നേമം ടെർമിനൽ യാഥാർഥ്യമാകാതെ കൂടുതൽ ട്രെയിനുകളുടെ വേഗം കൂട്ടാനോ സമയം മാറ്റാനോ കഴിയില്ലെന്നാണു റെയിൽവേ നിലപാട്. 116 കോടി രൂപയുടെ പദ്ധതി എസ്റ്റിമേറ്റിന് ഇതുവരെ റെയിൽവേ ബോർഡ് അംഗീകാരം നൽകിയിട്ടില്ല. കൊച്ചുവേളിയിൽ 3 പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണവും പണമില്ലാത്തതിനാൽ നിലച്ചിരിക്കയാണ്.