യാത്രക്കാരുടെ ശ്രദ്ധക്ക്… നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിൽ മണ്ണിടിച്ചിൽ; കേരളത്തിലേക്കുള്ളതുൾപ്പെടെ നിരവധി ട്രെയിനുകളുടെ സർവീസുകളിൽ മാറ്റം; രണ്ട് ട്രെയിനുകൾ റദ്ദാക്കി; ട്രെയിൻ സർവീസുകളിലെ മാറ്റങ്ങൾ അറിയാം…

Spread the love

തിരുവനന്തപുരം: നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിലെ പുനർനിർമ്മാണ പ്രവ‌ർത്തനങ്ങൾ നടക്കുന്ന റെയിൽ ബ്രിഡ്ജ്- 326നടുത്താണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

video
play-sharp-fill

കേരളത്തിലേക്ക് വരുന്ന ട്രെയിനുകളുടെ ഷെഡ്യൂളുകളിലുൾപ്പെടെ മാറ്റം വരുത്തിയിട്ടുണ്ട്. 2 ട്രെയിനുകൾ റദ്ദാക്കുകയും രണ്ട് ട്രെയിനുകൾ റീ- ഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകൾ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1) നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് രാവിലെ 07.55 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56305 നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ ഇന്ന് പൂർണ്ണമായും റദ്ദാക്കി.

2) തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ ഇന്ന് പൂർണ്ണമായും റദ്ദാക്കി.

പുനഃക്രമീകരിച്ച ട്രെയിനുകൾ:

1) നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് രാവിലെ 06:25 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56102 നാഗർകോവിൽ ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ പാസഞ്ചർ നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് 1.30 മണിക്കൂ‍‌ർ വൈകി പുറപ്പെടേണ്ടതായി പുനഃക്രമീകരിച്ചു.

2) കന്യാകുമാരിയിൽ നിന്ന് രാവിലെ 05:15 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 07229 കന്യാകുമാരി – ചെന്നൈ എഗ്മോർ സ്പെഷ്യൽ ഇന്ന് കന്യാകുമാരിയിൽ നിന്ന് 02 മണിക്കൂർ 45 മിനിറ്റ് വൈകി പുറപ്പെടുന്ന തരത്തിൽ പുനഃക്രമീകരിച്ചു.

ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നതായി ഇന്ത്യൻ റെയിൽവെ അറിയിച്ചു.