റെയില്‍പാതയില്‍ അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; അറിയാം നിയന്ത്രണങ്ങൾ എങ്ങനെയെന്ന്…!

Spread the love

മംഗളൂരു: പശ്ചിമ റെയില്‍വേയിലെ ട്രെയിന്‍ സര്‍വീസുകളും പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിലെ പാളം അറ്റകുറ്റപ്പണികളും സുഗമമാക്കുന്നതിനായി സര്‍വീസുകളില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ.

video
play-sharp-fill

പൂര്‍ണ റദ്ദാക്കലുകള്‍, ഭാഗിക റദ്ദാക്കലുകള്‍, പുറപ്പെടുന്ന സ്ഥലംമാറ്റം, ഫെബ്രുവരിയിലും മാര്‍ച്ച്‌ ആദ്യത്തിലും നിര്‍ദ്ദിഷ്ട തീയതികളില്‍ ട്രെയിനുകളുടെ നിയന്ത്രണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഫെബ്രുവരി 10ന് നാഗര്‍കോവില്‍ ജംങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 16336 നാഗര്‍കോവില്‍ ജംങ്ഷന്‍-ഗാന്ധിധാം ബിജി വീക്ക്ലി എക്സ്പ്രസ് യാത്ര അഹമ്മദാബാദ് ജംങ്ഷനില്‍ താല്‍കാലികമായി അവസാനിപ്പിക്കും. അഹമ്മദാബാദ് ജംങ്ഷനും ഗാന്ധിധാം ബിജിക്കും ഇടയില്‍ സര്‍വീസ് റദ്ദാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 13ന് ആരംഭിക്കുന്ന ട്രെയ്ന്‍ നമ്പര്‍ 16335 ഗാന്ധിധാം ബിജി-നാഗര്‍കോവില്‍ ജംങ്ഷന്‍ വീക്ക്ലി എക്സ്പ്രസ്

യാത്ര ഗാന്ധിധാം ബിജിക്ക് പകരം വൈകിട്ട് 3.25ന് അഹമ്മദാബാദ് ജംങ്ഷനില്‍ നിന്ന് പുറപ്പെടും. ഗാന്ധിധാം ബിജിക്കും അഹമ്മദാബാദ് ജംങ്ഷനും ഇടയില്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കും.

ട്രെയിന്‍ നമ്പര്‍ 56604 ഷൊര്‍ണൂര്‍ ജംങ്ഷന്‍ – കോയമ്പത്തൂര്‍ ജംങ്ഷന്‍ പാസഞ്ചര്‍ ഫെബ്രുവരി ഏഴ്, എട്ട്, 14, 21 തീയതികളില്‍ റദ്ദാക്കി.

ട്രെയിന്‍ നമ്പര്‍ 66606 പാലക്കാട് ടൗണ്‍ – കോയമ്പത്തൂര്‍ ജംങ്ഷന്‍ മെമു ഫെബ്രുവരി 12, 13, 14, 16 തീയതികളില്‍ റദ്ദാക്കി.

ട്രെയിന്‍ നമ്പര്‍ 56603 കോയമ്പത്തൂര്‍ ജംങ്ഷന്‍ – ഷൊര്‍ണൂര്‍ ജംങ്ഷന്‍ പാസഞ്ചര്‍ ഫെബ്രുവരി 14, 21 തീയതികളില്‍ റദ്ദാക്കി.

ട്രെയിന്‍ നമ്പര്‍ 16608 കോയമ്പത്തൂര്‍ ജംങ്ഷന്‍ – കണ്ണൂര്‍ എക്‌സ്പ്രസ് ഫെബ്രുവരി ഏഴ്, എട്ട്, 14, 15 തീയതികളില്‍ കോഴിക്കോട്ട് നിര്‍ത്തിവെക്കും. ബാക്കിയുള്ളത് കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ റദ്ദാക്കും.

ഫെബ്രുവരി 25 നും മാര്‍ച്ച്‌ നാലിനും ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് യാത്രകള്‍ ഷൊര്‍ണൂര്‍ ജംങ്ഷനില്‍ താല്‍കാലികമായി നിര്‍ത്തും, ഷൊര്‍ണൂര്‍ ജംങ്ഷനും കണ്ണൂരും തമ്മില്‍ റദ്ദാക്കും.

ട്രെയിന്‍ നമ്പര്‍ 22610 കോയമ്പത്തൂര്‍ ജംങ്ഷന്‍-മംഗളൂരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഫെബ്രുവരി 12, 13, 15 തീയതികളില്‍ കോയമ്പത്തൂര്‍ ജംങ്ഷന് പകരം രാവിലെ ഏഴിന് പാലക്കാട് ജംങ്ഷനില്‍ നിന്ന് പുറപ്പെടും.

ട്രെയിന്‍ നമ്പര്‍ 16844 പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി ജംങ്ഷന്‍ എക്‌സ്പ്രസ് ഫെബ്രുവരി 12, 13 തീയതികളില്‍ രാവിലെ ഏഴിന് കഞ്ചിക്കോട് നിന്ന് പുറപ്പെടും.

ഫെബ്രുവരി 14, 15, 16 തീയതികളില്‍ രാവിലെ 7.15 ന് വാളയാറില്‍ നിന്ന് പുറപ്പെടും.

ട്രെയിന്‍ നമ്പര്‍ 56604 ഷൊര്‍ണൂര്‍ ജംങ്ഷന്‍ – കോയമ്പത്തൂര്‍ ജംങ്ഷന്‍ പാസഞ്ചര്‍ ഫെബ്രുവരി 12, 22 തീയതികളില്‍ രാവിലെ 9.20ന് പാലക്കാട് ജംങ്ഷനില്‍ നിന്ന് പുറപ്പെടും.

ഇനിപ്പറയുന്ന ട്രെയിനുകള്‍ നിര്‍ദ്ദിഷ്ട തീയതികളില്‍ വഴിയില്‍ നിയന്ത്രിക്കപ്പെടും (വൈകും):

ട്രെയിന്‍ നമ്പര്‍ 56604 ഷൊര്‍ണൂര്‍ ജംങ്ഷന്‍ – കോയമ്പത്തൂര്‍ ജംങ്ഷന്‍ പാസഞ്ചര്‍: ഫെബ്രുവരി അഞ്ച് , ആറ്, ഒമ്പത്- 40 മിനിറ്റ് വൈകും.

ട്രെയിന്‍ നമ്പര്‍ 16338 എറണാകുളം ജംങ്ഷന്‍ – ഓഖ ദ്വൈവാര എക്‌സ്പ്രസ്: ഫെബ്രുവരി 13, 20, 27, ഒരു മണിക്കൂര്‍ 10 മിനിറ്റ് വൈകും.

ട്രെയിന്‍ നമ്പര്‍ 12511 ഗോരഖ്പൂര്‍ ജംഗ്ഷന്‍ – തിരുവനന്തപുരം നോര്‍ത്ത് രപ്തിസാഗര്‍ എക്‌സ്പ്രസ്: ഫെബ്രുവരി 13, 20 ഒരു മണിക്കൂര്‍ 10 മിനിറ്റ് വൈകും.

ട്രെയിന്‍ നമ്പര്‍ 12521 ബറൂണി ജംങ്ഷന്‍ – എറണാകുളം ജംഗ്ഷന്‍ വീക്ക്ലി എക്‌സ്പ്രസ്: ഫെബ്രുവരി ഒമ്പതിന് ഒരു മണിക്കൂര്‍ 20 മിനിറ്റ് വൈകും.

ട്രെയിന്‍ നമ്പര്‍ 12618 ഹസ്രത്ത് നിസാമുദ്ദീന്‍ ജംങ്ഷന്‍ – എറണാകുളം ജംങ്ഷന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്: ഫെബ്രുവരി 25, മാര്‍ച്ച്‌ നാല് 35 മിനിറ്റ് വൈകും.

ട്രെയിന്‍ നമ്പര്‍ 22638 മംഗളൂരു സെന്‍ട്രല്‍ – ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്: ഫെബ്രുവരി 26, മാര്‍ച്ച്‌ അഞ്ച് – 30 മിനിറ്റ് വൈകും.