കോവിഡ് കടുക്കുന്നു; നാല് ട്രെയിനുകൾ സർവീസ് റദ്ദാക്കിയതായി റയിൽവേ; സർവീസ് നിർത്തിവയ്ക്കുന്നത് നാളെ മുതൽ വ്യാഴാഴ്ച വരെ; റദാക്കിയ ട്രെയിനുകൾ ഇതൊക്കെ..

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നാളെ മുതൽ നാല് ട്രെയിനുകൾ സർവീസ് റദ്ദാക്കിയതായി റയിൽവേ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നാളെ മുതൽ വ്യാഴാഴ്ച വരെയാണ് സർവീസ് നിർത്തിവയ്ക്കുന്നത്.

കൊല്ലം-തിരുവനന്തപുരം അൺ റിസർവ്ഡ് എക്‌സ്പ്രസ്, നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ്, കോട്ടയം -കൊല്ലം അൺ റിസർവ്ഡ് എക്‌സ്പ്രസ്, തിരുവനന്തപുരം-നാഗർകോവിൽ അൺ റിസർവ്ഡ് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കോവിഡ് വ്യാപനത്തിൽ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പു വരുത്തണം.

പനിയും ജലദോഷവും പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ കഴിയണം. അവർ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങൽ ഉള്ളവർ ഓഫീസുകളിലോ കോളജുകളിലോ സ്‌കൂളിലോ പോകരുത്.

ഗുരുതര രോഗങ്ങളുള്ളവർ പനി പോലുള്ള രോഗലക്ഷണം കണ്ടാൽ പരിശോധന നടത്തി കോവിഡ് ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഹോം ഐസലോഷൻ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.