video
play-sharp-fill

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ സർവീസുകളിൽ മാറ്റം ..!  15 ട്രെയിനുകള്‍ പൂർണമായും റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ സർവീസുകളിൽ മാറ്റം ..! 15 ട്രെയിനുകള്‍ പൂർണമായും റദ്ദാക്കി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം.ഇന്ന് 15 ട്രെയിനുകൾ പൂർണമായും ഏഴ് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. തൃശൂർ യാർഡിലും ആലുവ– അങ്കമാലി സെക്‌ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര– ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നതിനാലാണ് സർവീസുകളിൽ മാറ്റം ഉള്ളത്

ഇന്ന് പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചുവേളി- ലോകമാന്യ ടെർമിനസ്

ഗരീബ്ദഥ് എക്സ്പ്രസ് (12202) നാഗർകോവിൽ – മംഗളൂരു സെൻട്രൽ

പരശുറാം എക്സ്പ്രസ് (16650)

കൊച്ചുവേളി – നിലമ്പൂർ രാജറാണി

എക്സ്പ്രസ് (16349) • തിരുവനന്തപുരം സെൻട്രൽ – മധുര അമൃത

എക്സ്പ്രസ് (16343)

കൊല്ലം – എറണാകുളം അൺറിസർവ്ഡ്

മെമു (06768)

കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06778)

എറണാകുളം – കൊല്ലം മെമു എക്സ്പ്ര (06441)

കായംകുളം – എറണാകുളം- കായംകുളം

മെമു എക്സ്പ്രസ് (16310/16309) കൊല്ലം – കോട്ടയം- കൊല്ലം മെമു

(06786/06785)

സ്പെഷൽ

എറണാകുളം – കൊല്ലം മെമു സ്പെഷൽ (06769)

• കായംകുളം – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06450)

എറണാകുളം – ആലപ്പുഴ മെമു എക്സ്പ്രസ്

സ്പെഷൽ (06015) ആലപ്പുഴ – എറണാകുളം എക്സ്പ്രസ്

സ്പെഷൽ (06452)

ലോകമാന്യ തിലക് ടെർമിനസ് – കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201), നിലമ്പൂർ- കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350), മധുര – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് (16344) എന്നീ ട്രെയിനുകളാണ് നാളെ റദ്ദാക്കിയിരിക്കുന്നത്.

ഇന്ന് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

• ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന നാഗർകോവിൽ കോട്ടയം എക്സ്പ്രസ് (16366) കൊല്ലത്ത്

സർവീസ് അവസാനിപ്പിക്കും • രാവിലെ 5.25 ന് പുറപ്പെടുന്ന തിരുവനന്തപുരം

– ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളത്തു സർവീസ് അവസാനിപ്പിക്കും. ഈ ട്രെയിൻ തിരികെ (16301) വൈകിട്ട് 5.25 ന് എറണാകുളത്തു നിന്ന്

തിരുവനന്തപുരത്തേക്കു പുറപ്പെടും.

• ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ട എറണാകുളം- ഹസ്രത് നിസാമുദീൻ മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ഉച്ചയ്ക്ക് 2.37ന് തൃശൂരിൽ നിന്നു സർവീസ് ആരംഭിക്കും

• രാവിലെ 7.20 ന് പാലക്കാട് ജംഗ്ഷനിൽ നിന്നു പുറപ്പെടുന്ന എറണാകുളം മെമു എക്സ്പ്രസ് സ്പെഷൽ (06797) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. ഈ ട്രെയിൻ തിരികെ (06798) വൈകിട്ട് 3.55 ന്
ചാലക്കുടിയിൽ നിന്നു പാലക്കാട്ടേക്കു സർവീസ് ആരംഭിക്കും.

• രാവിലെ 9മണിക്കുള്ള ചെന്നൈ എഗ്മൂറിൽ നിന്നു പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം ജംക്ഷനിൽ സർവീസ് അവസാനിപ്പിക്കും.