play-sharp-fill
ഇനി റിസര്‍വേഷന്‍ വേണ്ട; ട്രെയിനുകളില്‍ ജനറല്‍ കോച്ച്‌ തിരിച്ചുവരുന്നു

ഇനി റിസര്‍വേഷന്‍ വേണ്ട; ട്രെയിനുകളില്‍ ജനറല്‍ കോച്ച്‌ തിരിച്ചുവരുന്നു

സ്വന്തം ലേഖിക
ന്യൂഡൽഹി:കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ജനറല്‍ ക്ലാസ് പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി റെയില്‍വേ അറിയിച്ചു.

ദീര്‍ഘദൂര മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ ജനറല്‍ കോച്ചാണ് പുനഃസ്ഥാപിക്കുന്നത്. സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ ബുക്ക് ചെയ്യാതെ തന്നെ ഇനി യാത്ര ചെയ്യാന്‍ സാധിക്കും. സ്‌പെഷല്‍ ട്രെയിനുകള്‍ക്ക് അടക്കം തീരുമാനം ബാധകമാണെന്നാണ് റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ അറിയിക്കുന്നത്. സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ റിസര്‍വേഷന്‍ കാലാവധി തീരുന്ന മുറയ്ക്ക് അണ്‍റിസര്‍വ്ഡ് കോച്ച്‌ ആക്കാം എന്നാണ് ഉത്തരവില്‍ പറയുന്നത്.

ബുക്കിംഗ് കാലാവധി നോക്കി ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ സോണല്‍ ആസ്ഥാനത്ത് സാധിക്കും. ഇതുകൂടാതെ, നിലവില്‍ അവധിക്കാല സ്‌പെഷ്യല്‍ ട്രെയിനുകളായി ഓടുന്ന പ്രത്യേക ട്രെയിനുകളുടെ സെക്കന്‍ഡ് ക്ലാസ് അക്കമൊഡേഷന്‍ നയമനുസരിച്ച്‌ മാറ്റിവയ്ക്കുകയും റിസര്‍വ് ചെയ്യുകയും റിസര്‍വ് ചെയ്യാതിരിക്കുകയും ചെയ്യും. സാധാരണ ട്രെയിനുകളില്‍, ജനറല്‍ കോച്ചുകള്‍ റിസര്‍വ് ചെയ്തതോ അണ്‍ റിസര്‍വ് ചെയ്തതോ ആയി നിശ്ചയിക്കുമെന്നും റെയില്‍വേ അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group