കനത്ത മഴയിലും കാറ്റിലും റെയില്‍വേ ട്രാക്കില്‍ മരം വീണു; ആലപ്പുഴ എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു; ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുന്നു

Spread the love

ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും അരൂർ കെല്‍ട്രോണിന് സമീപം റെയില്‍വേ ട്രാക്കില്‍ മരം വീണതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

ആലപ്പുഴ എറണാകുളം റൂട്ടിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ കഴിഞ്ഞ അരമണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്.

ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ്‌ തുറവൂർ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുന്നു.