യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….! കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ പാലക്കാട് വഴി തിരിച്ചുവിടുന്നു; മാറ്റമുള്ള ട്രെയിനുകൾ അറിയാം…..
തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടർന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടാൻ ദക്ഷിണ റെയില്‍വെ തീരുമാനിച്ചു.
പര്‍നേം തുരങ്കത്തില്‍ വെള്ളക്കെട്ടായതോടെയാണ് ഇത്. നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ മാറ്റിയത്.
കുംട സ്റ്റേഷനിലെത്തിയ തിരുനല്‍വേലി – ജാംനഗര്‍ എക്സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിൻ (22655) തലശേരിയിലെത്തിയെങ്കിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തില്‍ ഇതും ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചു വിടാൻ തീരുമാനിച്ചു. കൂടുതല്‍ ട്രെയിനുകള്‍ ഇതേ നിലയില്‍ വഴിതിരിച്ചു വിടാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാറ്റമുള്ള ട്രെയിനുകള്‍
19577 – തിരുനല്‍വേലി ജാംനഗര്‍ എക്സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനില്‍. ഷൊര്‍ണൂര്‍-ഈറോഡ്-ധര്‍മവാരം-ഗുണ്ടകല്‍-റായ്ചൂര്-പുണെ-പൻവേല്‍ വഴി തിരിച്ചുവിട്ടു
16336 – നാഗര്‍കോവില്‍ ഗാന്ധിധാം എക്സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനില്‍. ഈ ട്രെയിൻ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്ചൂര്-പുണെ-പൻവേല്‍ വഴി തിരിച്ചുവിട്ടു
12283 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനില്‍. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്ചൂര്-പുണെ-പൻവേല്‍ വഴി തിരിച്ചുവിട്ടു
22655 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയില്‍. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്ചൂര്-പുണെ-പൻവേല്‍ വഴി തിരിച്ചുവിട്ടു
16346 – തിരുവനന്തപുരം ലോകമാന്യ തിലക് എക്സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിൻ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്ചൂര്-പുണെ-പൻവേല്‍ വഴി സര്‍വീസ് നടത്തും.