ഓടുന്ന ട്രെയിനിന് അടിയിൽ കിടന്ന് റീൽ:അഭ്യാസ പ്രകടനങ്ങൾക്കൊടുവിൽ പോലീസ് എത്തി

Spread the love

മാധ്യമങ്ങളിൽ വൈറലാകാൻ പലതരത്തിലുള്ള അഭ്യാസപ്രകടനങ്ങളും ദിവസേന നാം കാണാറുണ്ട്. ചിലപ്പോഴെല്ലാം ചിലതെല്ലാം അതിരുകടക്കുകയും, ജീവൻ പണയം വെച്ചുകൊണ്ടുള്ള പ്രവർത്തികളും ആകാറുണ്ട്.ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ കുസുംഭി റെയിൽവേ സ്റ്റേഷന് സമീപം ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യ സംഭവം അരങ്ങേറുന്നത്.

video
play-sharp-fill

ഷാരൂഖ് ഖാന്റെ ബാദ്ഷാ എന്ന ചിത്രത്തിലെ സംഗീതത്തിന്‍റെ പശ്ചാത്തലത്തിലാണ് വീഡിയോ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.ഇത്തരത്തിൽ റീലെടുക്കാൻ വേണ്ടി ഓടുന്ന ട്രെയിനിനടിയില്‍ കിടന്നുകൊണ്ടുള്ള രണ്ട് യുവാക്കളുടെ അഭ്യാസ പ്രകടനങ്ങള്‍ക്ക് മാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്.

ട്രെയിന്‍ എത്തുന്നതിന് മുന്‍പ് ട്രാക്കില്‍ മൊബൈലുമായി കിടക്കുന്ന യുവാവിനെ ആദ്യം കാണുന്നത്.പിന്നാലെ ട്രെയിന്‍ വരുന്നു. യുവാവിന് മുകളിലൂടെ കടന്നുപോകുന്നു. ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന യുവാവ് ട്രെയിന്‍ പോയി നിമിഷങ്ങള്‍ക്ക് ശേഷം ട്രാക്കില്‍ നിന്ന് എഴുന്നേല്‍ക്കുകയും നടന്നുപോകുകയും ചെയ്യുന്നു. മാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെ റയിൽവേ പോലീസ് ഇടപെടുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ഉന്നാവോയിലെ ഹസൻഗഞ്ചിലെ രഞ്ജിത് ചൗരസ്യയാണ് അറസ്റ്റിലായത്….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തര്‍ പ്രജേശിലെ സംഭവം റെയില്‍വേ സ്റ്റേഷന് സമീപമാണെങ്കില്‍ സമാനമായ രണ്ടാമത്തെ സംഭവം പ്ലാറ്റ്ഫോമുകള്‍ക്കിടയിലാണ് അരങ്ങേറുന്നത്.തിങ്കളാഴ്ച ലാല റെയിൽവേ സ്റ്റേഷന് സമീപമുള്ള രംഗ്പൂരിലാണ് സംഭവം. ഹെയ്‌ൽകണ്ടിയിൽ നിന്നുള്ള 27കാരന്‍ പാപ്പുൽ ആലം ബർഭൂയയാണ് ട്രെയിനെത്തുന്നതിന് തൊട്ടുമുന്‍ര് ട്രാക്കില്‍ കിടന്ന് സമാനരീതിയില്‍ അപകടകരമായി റീൽ ചിത്രീകരിച്ചത്.സംഭവം വൈറലായിരിക്കെ കടുത്ത നിയമനടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.