play-sharp-fill
ട്രെയിൻ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

ട്രെയിൻ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പോലീസുകാരനെതിരെ പോക്സോ കേസ്. പോലീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ വിജിലൻസിൽ എത്തിയ ദിൽഷാദ് എന്ന ഓഫീസർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതേതുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെന്റു ചെയ്തു.

പത്തു ദിവസം മുൻപാണ് സംഭവം. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ സഞ്ചരിക്കവേയാണ് രണ്ടു തവണ ദിൽഷാദ് സഹയാത്രികയായ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. എ.സി കമ്പാർട്ട്മെന്റിലായിരുന്നു സംഭവം. ദിൽഷാദ് കിടന്നിരുന്ന ബർത്തിനു താഴെയായിരുന്നു പെൺകുട്ടി കിടന്നിരുന്നത്. രണ്ടാം തവണയും ദിൽഷാദിൽ നിന്ന് മോശമായി പെരുമാറിയപ്പോൾ പെൺകുട്ടി ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ കമ്പാർട്ട്മെന്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇടപെട്ടു. വിജിലൻസിലെ പാഴ്‌സൽ കൈമാറ്റത്തിനായി ദിൽഷാദ്‌കോഴിക്കോട് പോയി മടങ്ങിവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് ഇറങ്ങിയപ്പോൾ പെൺകുട്ടി പോലീസിന് പരാതി നൽകുകയായിരുന്നു. സംഭവം നടന്നത് കൊല്ലം ജില്ലാ പരിധിയിൽ ആയതിനാൽ കേസ് കൊല്ലം പോലീസിന് കൈമാറി. സംഭവത്തിനു ശേഷം ദിൽഷാദ് ഒളിവിൽ പോയിരിക്കുകയാണ്. കല്ലറയിലുള്ള ഇയാളുടെ വീട്ടിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലും പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.