രാജ്യറാണിക്കും ഹംസഫര്‍ എക്‌സ്പ്രസിനും കേരളത്തിൽ പുതുതായി ഈ സ്റ്റോപ്പുകള്‍; കേന്ദ്ര റെയില്‍വേ മന്ത്രി വിവരം നേരിട്ട് വിളിച്ചറിയിച്ചുവെന്ന് കെ സി വേണുഗോപാല്‍ എംപി

Spread the love

തിരുവനന്തപുരം: ഹംസഫര്‍ എക്‌സ്പ്രസിന് കായംകുളത്തും രാജ്യറാണി എക്‌സ്പ്രസിന് കരുനാഗപ്പള്ളിയിലും പുതുതായി സ്റ്റോപ്പ് അനുവദിച്ചതായി കെ.സി വേണുഗോപാല്‍ എം പി.

video
play-sharp-fill

ആലപ്പുഴ മണ്ഡലത്തിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 17നു കത്തു നല്‍കിയതിന് പുറമെ ഈമാസം 8നു റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനെ നേരില്‍ കണ്ടപ്പോഴും ഇക്കാര്യം ഉന്നയിക്കുകയും നിവേദനം കൈമാറുകയും ചെയ്തിരുന്നു.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം ഫോണില്‍ നേരിട്ട് വിളിച്ച്‌ തന്നെ അറിയിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഇക്കാര്യത്തില്‍ അനുകൂല നടപടി സ്വീകരിച്ച മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എംപി കൂട്ടിച്ചേർത്തു.