
തൃശൂർ: ട്രെയിനില്‍ കുഴഞ്ഞുവീണ യുവാവിനെ ഉടനടി ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച.
തൃശൂരില്‍ റെയില്‍വെ അധികൃതരുടെ അനാസ്ഥയില്‍ യുവാവ് മരിച്ചതായി പരാതി.
ചാലക്കുടി സ്വദേശിയായ ശ്രീജിത്താണ് ട്രെയിനില്‍ കുഴഞ്ഞുവീണത്. റെയില്‍വെ സ്റ്റേഷനില്‍ ഇറക്കിയ ശ്രീജിത്ത് ആംബുലൻസ് കിട്ടാഞ്ഞതിനെത്തുടർന്നാണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുളകുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയ യുവാവിനെ അരമണിക്കൂറോളം നേരം പ്ലാറ്റ്ഫോമില്‍ കിടത്തി. പിന്നീട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുംബൈ- എറണാകുളം ഓഖ എക്സ്പ്രസില്‍ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. തൃശൂരിലേക്ക് വരികയായിരുന്ന ശ്രീജിത്ത് ഷോർണൂർ പിന്നിട്ടതോടെയാണ് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണത്. സീറ്റില്‍ നിന്ന് ചെരിഞ്ഞുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ട തൊട്ടടുത്തിരുന്ന സുഹൃത്താണ് സഹയാത്രികരെ വിവരമറിയിക്കുന്നത്.
ഉടൻ ട്രെയിൻ നിർത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാൻ സ്റ്റേഷനില്‍ സൗകര്യങ്ങളുണ്ടായിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. സ്റ്റേഷൻ ഉദ്യോഗസ്ഥരോട് ആംബുലൻസ് ആവശ്യപ്പെട്ടിട്ടും അവരുടെ അനാസ്ഥ കാരണം യുവാവിനെ അരമണിക്കൂറോളം നേരം പ്ലാറ്റ്ഫോമില്‍ കിടത്തേണ്ടിവന്നുവെന്നും പിന്നീട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.