
പ്ലക്കാട്: കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ വൃത്തിയുള്ള കോച്ചുകള്‍ വേണമെന്ന മലയാളികളുടെ ദീർഘകാലത്തെ ആവശ്യത്തിന് റെയില്‍വേയുടെ ഗ്രീൻ സിഗ്നല്‍.
ഏറ്റവും തിരക്കേറിയ മാംഗ്ലൂർ മെയില്‍, തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ആലപ്പി സൂപ്പർഫാസ്റ്റ് അടക്കമുള്ള ട്രെയിനുകളിലെ പഴയ കോച്ചുകള്‍ മാറ്റി എല്‍.എച്ച്.ബി കോച്ചുകളാക്കുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയില്‍വേ കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു. ഇതോടെ കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകള്‍ പൂർണമായും എല്‍.എച്ച്.ബിയിലേക്കു മാറും.
2026 ഫെബ്രുവരി മുതലാണു കോച്ചുകളിലെ മാറ്റം.
ആദ്യം മാറുക ആലപ്പി സൂപ്പർഫാസ്റ്റ്
മാംഗ്ലൂർ സെൻട്രല്‍ – ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് (22638) ട്രെയിൻ ഫെബ്രുവരി ഒന്നിനും ചെന്നൈ – മാംഗ്ലൂർ ട്രെയിൻ (22637) ഫെബ്രുവരി 4നും ആണ് എല്‍.എച്ച്.ബി കോച്ചുകളിലേക്കു മാറുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാംഗ്ലൂർ – ചെന്നൈ മെയില്‍ (12602) ഫെബ്രുവരി 3 മുതലും ചെന്നൈ – മാംഗ്ലൂർ മെയില്‍ (2601) 4 മുതലും എല്‍.എച്ച്.ബിയില്‍ ഓടും. ചെന്നൈ – ആലപ്പി (ഫെബ്രുവരി 1), ആലപ്പി – ചെന്നൈ (ഫെബ്രുവരി 2), ചെന്നൈ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695 – ഫെബ്രുവരി 3), തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്റ്റ് (12696 – ഫെബ്രുവരി 4) ട്രെയിനുകളും പുതുമോടിയിലാണ് ഓടുക.
പുത്തൻ കോച്ചുകള്‍ക്കൊപ്പം കോച്ചുകളുടെ വിന്യാസത്തിലും മാറ്റങ്ങളുണ്ടാകും. ചെന്നൈ – മംഗളൂരു – ചെന്നൈ മെയില്‍, ചെന്നൈ – മംഗളൂരു – ചെന്നൈ വെസ്റ്റ് കോസ്റ്റ് എന്നീ ട്രെയിനുകളില്‍ ഒരു ഫസ്റ്റ് എസി, ഒരു സെക്കൻഡ് എസി, 5 തേഡ് എസി, 9 സ്ലീപ്പർ ക്ലാസ്, 4 ജനറല്‍ സെക്കൻഡ് ക്ലാസ് എന്നീ കോച്ചുകളുണ്ടാകും. ചെന്നൈ – ആലപ്പി – ചെന്നൈ, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ എന്നീ ട്രെയിനുകളില്‍ ഒരു ഫസ്റ്റ് എസി, ഒരു സെക്കൻഡ് എസി, 3 തേഡ് എസി, 9 സ്ലീപ്പർ ക്ലാസ്, 4 ജനറല്‍ സെക്കൻഡ് ക്ലാസ് എന്നിവയാണു കോച്ചുകള്‍.



