
ഇനി കടലിനടിയിലെ കാഴ്ചകൾ കണ്ടൊരു യാത്ര
മുംബൈ: മുംബൈയില്‍ നിന്ന് ദുബായിലേക്ക് കടലിനടിയിലൂടെ ട്രെയിനില്‍ യാത്ര സാധ്യമായേക്കുമെന്ന് റിപ്പോർട്ട്. കേൾക്കുമ്പോൾ രസമുള്ള യാത്ര സാധ്യമായാല്‍ അത് ഇരുരാജ്യങ്ങള്‍ക്കും വലിയ നേട്ടമാകുന്നതിനൊപ്പം ഗള്‍ഫിലേക്ക് പുതിയൊരു യാത്രാമാര്‍ഗം കൂടി ലഭിക്കും.1000 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ കടലിനടിയിലൂടെ കുതിക്കുക. 2000 കിലോമീറ്ററാണ് റെയില്‍ പാത നിര്‍മിക്കേണ്ടതിനുള്ളത്.
യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റി അയക്കാനും ഇവിടെ നിന്ന് കുടിവെള്ളം ഉള്‍പ്പെടെ യുഎയിലേക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിക്കാനുമാകും.പത്ത് ലക്ഷം കോടിയിലേറെ രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.ഈ സാമ്പത്തിക ബാധ്യത വെല്ലുവിളിയാണെങ്കിലും ഭാവിയിൽ അടിസ്ഥാനസൗകര്യ വികസനത്തില്‍ വലിയ വിപ്ലവം സൃഷ്‌ടിക്കാം എന്നതിനാല്‍ മറ്റു രാജ്യങ്ങളുടെയും സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അറബിക്കടലിനടിയിലൂടെ മുംബൈയില്‍ നിന്ന് ഫുജൈറയിലേക്കാകും പാത നിര്‍മിക്കുക.ഇതിനു വേണ്ടി കടലിനടിയിലൂടെ തുരങ്കം നിര്‍മിക്കണം. വെള്ളത്തിന്‍റെ മർദത്തെ പ്രതിരോധിച്ച് വേണം ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ.ഇരുരാജ്യങ്ങളുടെയും അനുമതിയും ഇതിനു വേണ്ട തുകയും കണ്ടെത്താനായാല്‍ നിര്‍മാണം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഒരുങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
