ട്രെയിനിൽ ‘ഹലാൽ മാംസം’ റെയിൽവേ ബോർഡിന് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ

Spread the love

ട്രെയിനിലെ ഭക്ഷണത്തിൽ ‘ഹലാൽ മാംസം’ മാത്രം വിളമ്പുന്നതിനെതിരെ റെയിൽവേ ബോർഡിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഇന്ത്യൻ റെയിൽവേയിൽ ഹലാൽ മാംസം മാത്രം വിളമ്പുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ് എന്ന് ചൂണ്ടികാട്ടിയ ദേശീയ മനുഷ്യാവകാശ കമ്മീഷൻ , ആർട്ടിക്കിൾ 14, 15, 19(1)(g), 21, 25 എന്നിവ ആണിതെന്നും വ്യക്തമാക്കുകയും ചെയ്തു.വിഷയത്തിൽ രണ്ടാഴ്ചയ്‌ക്കുള്ളിൽ നടപടിയെടുത്ത റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.

video
play-sharp-fill

ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ് സർവീസുകളിൽ ഹലാൽ മാംസം മാത്രമേ വിളമ്പുന്നുള്ളൂവെന്നും ഇതുമൂലം ഹിന്ദുക്കളുടെയും സിഖുകാരുടെയും പട്ടികജാതിക്കാരുടെയും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും എൻഎച്ച്ആർസിയിൽ ലഭിച്ച പരാതിയെ തുടർന്നാണ് നടപടി . ഹലാൽ മാംസം വിളമ്പുന്നത് കാരണം, ഹിന്ദു, സിഖ്, പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട മാംസ വ്യാപാരികൾക്ക് റെയിൽവേയിൽ ഭക്ഷണ വിതരണത്തിനും ബിസിനസിനും ശരിയായ അവസരം ലഭിക്കുന്നില്ലെന്നു പരാതിയിൽ പറഞ്ഞിട്ടുണ്ട്.

ഹലാൽ ഇതര ഭക്ഷണങ്ങൾ മാത്രം ഇഷ്ടപ്പെടുന്ന നിരവധി ഹിന്ദു, സിഖ് യാത്രക്കാർക്ക്, അവരുടെ സാംസ്കാരികവും മതപരവുമായ വിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്ന ഭക്ഷണം നിഷേധിക്കപ്പെടുന്നു. ഇത് പൊതു സേവനങ്ങളിലേക്കുള്ള തുല്യ പ്രവേശനം നിഷേധിക്കുന്നുവെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21, 19(1)(g), 25 എന്നിവ പ്രകാരം സമത്വം, വിവേചനമില്ലായ്‌മ, വ്യക്തിസ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവയ്‌ക്കുള്ള അവരുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്നും പരാതിക്കാരൻ വാദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയുടെ ഗൗരവം കണക്കിലെടുത്ത് എൻഎച്ച്ആർസി ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട്റെയിൽവേ ബോർഡ് ചെയർമാന് നോട്ടീസ് അയയ്‌ക്കുകയായിരുന്നു.എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകളുടെ ഭക്ഷണ സംസ്കാരത്തെ റയിൽ വേ മാനിക്കണം എന്നും ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് രണ്ടാഴ്ചയ്‌ക്കുള്ളിൽ റെയിൽവേ പൂർണ്ണമായ ഒരു ആക്ഷൻ ടേക്കൺ റിപ്പോർട്ട് (എടിആർ) സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.