കോഴിക്കോട് ട്രെയിനിന് തീവെയ്ക്കാൻ ശ്രമം; പ്രതി പിടിയിൽ; മാനസികരോ​ഗിയെന്ന് സൂചന; പിടിയിലായത് മഹാരാഷ്ട്ര സ്വദേശി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിന്റെ കമ്പാർട്ട്‌മെന്റിന് ഉള്ളിൽ തീവെക്കാൻ ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ യുവാവണ് പിടിയിലായത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു.

കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ പ്രതി കമ്പാർട്ട്‌മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കർ കീറിയെടുത്ത് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് ഇയാളെ പിടികൂടി ആർ.പി.എഫിന് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് രണ്ട് മാസം മുമ്പ് എലത്തൂരിൽവെച്ച് തീവെച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫി എൻ.ഐ.എ കസ്റ്റഡിയിലാണ്. രണ്ട് ദിവസം മുമ്പ് കണ്ണൂരിലും ട്രെയിനിന് തീവെച്ചിരുന്നു. ഈ കേസിലെ പ്രതിയും മാനസികരോഗിയാണ് എന്നാണ് പൊലീസ് പറഞ്ഞത്.