ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്രചെയ്യുന്നതിനിടെ പുഴയിൽ വീണു; യാത്രക്കാരനായി തിരച്ചിൽ; അപകടം പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം

Spread the love

സ്വന്തം ലേഖിക

കോട്ടയം: ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്തയാളെ പുഴയിൽ വീണു കാണാതായി.

പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ പാലത്തിൽ എത്തിയപ്പോഴാണു യാത്രക്കാരൻ മുവാറ്റുപുഴയാറ്റിൽ വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പരശുറാം എക്സ്പ്രസിൽ നിന്നാണ് ഇയാൾ വീണത്.

ശനിയാഴ്ച പകൽ 2.45 ഓടെയായിരുന്നു സംഭവം. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തി തിരച്ചിൽ ആരംഭിച്ചു.