
സ്വന്തം ലേഖകൻ
തൃശൂര്‍: ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കാലുകുടുങ്ങി രണ്ടുവിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്ക്. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ട്രെയിനിന്റെ ചവിട്ടു പടിയിലിരുന്ന് കാല്‍ താഴേക്ക് ഇട്ട് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അമൃത എക്‌സ്പ്രസ് ഒല്ലൂര്‍ സ്‌റ്റേഷനിലൂടെ കടന്നുപോകുമ്പോള്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.
ട്രെയിനിന്റെ വാതില്‍പ്പടിയില്‍ കാല്‍പുറത്തേക്കിട്ട് ഇരിക്കുകയായിരുന്നു ഇരുവരും. അമൃത എക്‌സ്പ്രസിന് ഒല്ലൂരില്‍ സ്‌റ്റോപ്പില്ലായിരുന്നു. എന്നാല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള ട്രാക്കിലൂടെ കടന്നുപോകുകയായിരുന്നു. ഇതോടെ ട്രെയിനിനും പ്ലാറ്റഫോമിനും ഇടയില്‍ ഇരുവരുടെയും കാല്‍ കുടുങ്ങുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതര പരിക്കേറ്റ ഇരുവരേയും ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സക്കായി എറണാകുളത്തേക്കും കൊണ്ടുപോയി. സുഹൃത്തുക്കള്‍ക്ക് ഒപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.