യാത്ര തുടങ്ങി രണ്ടു മണിക്കൂറിനകം അപകടം; ഒരുഭാഗത്തേക്ക് ചെരിഞ്ഞ നിലയിലുള്ള ബോഗിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തന്നെ മൃതദേഹങ്ങള്‍ കാണാന്‍ തുടങ്ങി; അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ഷംസുദ്ദീനും കുടുംബവും

യാത്ര തുടങ്ങി രണ്ടു മണിക്കൂറിനകം അപകടം; ഒരുഭാഗത്തേക്ക് ചെരിഞ്ഞ നിലയിലുള്ള ബോഗിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തന്നെ മൃതദേഹങ്ങള്‍ കാണാന്‍ തുടങ്ങി; അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ഷംസുദ്ദീനും കുടുംബവും

സ്വന്തം ലേഖകൻ

കണ്ണൂര്‍: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിൽ അധ്യാപകനായ ഷംസുദ്ദീനും കുടുംബവും. യാത്ര തുടങ്ങി രണ്ടു മണിക്കൂറിനകമാണ് രാജ്യത്തെ നടുക്കിയ അപകടം. കോറമണ്ഡല്‍ എക്സ്പ്രസിലെ തേഡ് എ.സി. കോച്ച് ആയ ബി-4യിലായിരുന്നു പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനായ ഷംസുദ്ധീനും ഭാര്യയും പയ്യന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ ടി.പി. സമീറയ്ക്കും മകന്‍ മുഹമ്മദ് സദദിനുമൊപ്പം യാത്ര ചെയ്തത്.

ട്രാക്കില്‍ നിന്നും മാറി ഏറെ ദൂരം പോയ ശേഷമാണ് തങ്ങള്‍ ബോഗി നിന്നത്. ഒരുഭാഗത്തേക്ക് ചെരിഞ്ഞ നിലയിലുള്ള ബോഗിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തന്നെ മൃതദേഹങ്ങള്‍ കണാന്‍ തുടങ്ങിയിരുന്നു. യാത്ര തുടങ്ങി രണ്ടു മണിക്കൂറിനകമാണ് രാജ്യത്തെ നടുക്കിയ അപകടം സംഭവിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. വലിയ വയലുകളുള്ള സ്ഥലത്താണ് അപകടം നടന്നത്. മറുഭാഗത്തെ റോഡിലേക്കാണ് യാത്രക്കാരായ ഞങ്ങള്‍ ഇറങ്ങി നിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ കാഴ്ചയില്‍ തന്നെ മനസിലായിരുന്നു നിരവധി പേര്‍ മരണപ്പെടാനിടയുണ്ടാവുമെന്ന്. അത്രത്തോളം യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു. ജനറല്‍ കോച്ചുകളില്‍ അധികവും ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു. ഇവരായിരിക്കാം അപടകത്തില്‍ കൂടുതലായി അകപ്പെട്ടത്.

മകന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 27ാം തീയതിയാണ് ഷംസുദ്ദീനും കുടുംബവും കൊല്‍ക്കത്തിലേക്ക് പോയത്. ഇത് ട്രെയിനിലാണ് ചെന്നെയില്‍ നിന്ന് കൊല്‍ക്കത്തിലെത്തിയത്. വീണ്ടും ഇതേ ട്രെയിനില്‍ ചെന്നൈയിലേക്ക് വരുമ്പോഴാണ് അപകടം സംഭവിക്കുന്നത്.