തിരുവള്ളൂരിന് പിന്നാലെ തിരുപ്പതിയിലും ട്രെയിനിന് തീപിടിച്ചു ; തിരുപ്പതി റെയില്‍വേ സ്റ്റേഷന് സമീപം നിർത്തിയിട്ട ട്രെയിനുകളിലാണ് തീപിടിത്തമുണ്ടായത്

Spread the love

ആന്ധ്ര : തിരുപ്പതി റെയില്‍വേ സ്റ്റേഷന് സമീപം നിർത്തിയിട്ട ട്രെയിനുകളില്‍ തീപിടിത്തം. രാജസ്ഥാനിനിലെ ഹിസാറില്‍നിന്ന് തിരുപ്പതിയിലേക്ക് വന്ന ട്രെയിനിന്റെ ഒരു കോച്ചില്‍ തീ ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി.

തൊട്ടടുത്ത ട്രാക്കിലുള്ള റായലസീമ എക്സ്പ്രസിന്റെ ജനറേറ്റർ കോച്ചിലേക്കും തീ പടർന്നു. ഹിസാർ-തിരുപ്പതി ട്രെയിനിന്റെ കമ്ബാർട്ടുമെന്റുകള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചപ്പോള്‍, റായലസീമ എക്സ്പ്രസിന്റെ ജനറേറ്റർ കോച്ച്‌ ഭാഗികമായി നശിച്ചു.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ റെയില്‍ അടിയന്തര നടപടി സ്വീകരിച്ചു. തീപിടിത്തം നിയന്ത്രണവിധേയമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. സംഭവത്തില്‍ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം തമിഴ്നാട് തിരൂവള്ളൂരില്‍ ചരക്ക് ട്രെയിനില്‍ തീപിടിത്തമുണ്ടായി. ചെന്നൈയില്‍നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപിടിച്ചത്. രാവിലെ 5.30-ഓടെയായിരുന്നു സംഭവം. ഡീസല്‍ കയറ്റിവന്ന വാഗണുകളാണ് കത്തിയത്. സംഭവത്തെത്തുടർന്ന് ആരക്കോണത്തിനും ചെന്നൈയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ജനവാസമേഖലയ്ക്ക് അടുത്താണ് അപകടമുണ്ടായത്. മൂന്ന് വാഗണുകള്‍ പാളം തെറ്റിയതിന് പിന്നാലെ ഇന്ധന ചോർച്ചയുണ്ടായി ട്രെയിനിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.

തീപിടിത്തത്തിന്റെ കാരണങ്ങളേപ്പറ്റി ഒട്ടേറെ സംശയങ്ങളുണ്ടായിരുന്നു. ഇതിന് പിന്നില്‍ അട്ടിമറിയാണോയെന്ന സംശയം നിലനില്‍ക്കെയാണ് മറ്റൊരിടത്ത് ട്രെയിനുകള്‍ക്ക് തീപ്പിടിച്ചിരിക്കുന്നത്.