ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്; കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി 11 ട്രെയിനുകൾ റദ്ദാക്കി

Spread the love

തിരുവനന്തപുരം: കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇരണിയൽ യാർഡിലെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ 11 ട്രെയിൻ സർവീസുകൾ പൂർണമായും എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കും.

video
play-sharp-fill

പൂർണമായി റദ്ദാക്കുന്നവ

കൊല്ലം ജങ്ഷനിൽനിന്ന് ഉച്ചയ്ക്ക് 3.35-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56101 കൊല്ലം-നാഗർകോവിൽ പാസഞ്ചർ, നാഗർകോവിൽ ജങ്ഷനിൽനിന്ന് രാവിലെ 6.15-ന് പുറപ്പെടേണ്ട നാഗർകോവിൽ-കൊല്ലം പാസഞ്ചർ (56102), നാഗർകോവിൽ ജങ്ഷനിൽനിന്നു രാവിലെ 07.55-ന് പുറപ്പെടേണ്ട

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305), തിരുവനന്തപുരം നോർത്തിൽനിന്നു രാവിലെ 6.30-ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56306), നാഗർകോവിലിൽനിന്ന് വൈകീട്ട് 6.20-ന് പുറപ്പെടേണ്ട

നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56309), തിരുവനന്തപുരം നോർത്തിൽനിന്നു ഉച്ചയ്ക്ക് 1.25-ന് പുറപ്പെടേണ്ട തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56310) എന്നിവ ഏപ്രിൽ ഒന്ന്‌, രണ്ട്‌ തീയതികളിൽ പൂർണമായും റദ്ദാക്കും.

പുനലൂരിൽനിന്നു രാവിലെ 6.35-ന് പുറപ്പെടേണ്ട പുനലൂർ-കന്യാകുമാരി പാസഞ്ചർ (56705) ഏപ്രിൽ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ പൂർണമായും റദ്ദാക്കും.

കന്യാകുമാരി-പുനലൂർ പാസഞ്ചർ ഏപ്രിൽ ഒന്ന്‌, രണ്ട്‌ തീയതികളിൽ പൂർണമായും റദ്ദാക്കും. കന്യാകുമാരി-തിരുനെൽവേലി പാസഞ്ചർ മൂന്നിന് പൂർണമായും റദ്ദാക്കും.

കന്യാകുമാരിയിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66305 കന്യാകുമാരി-കൊല്ലം മെമു ഒന്ന്‌, രണ്ട്‌ തീയതികളിൽ പൂർണമായും റദ്ദാക്കും. കൊല്ലം ജങ്ഷനിൽനിന്ന് 11.35ന് പുറപ്പെടേണ്ട കൊല്ലം-കന്യാകുമാരി മെമു (66305) ഒന്ന്‌, രണ്ട്‌ തീയതികളിൽ പൂർണമായും റദ്ദാക്കും.

ഭാഗികമായി റദ്ദാക്കുന്നവ

ഏപ്രിൽ ഒന്നിനും രണ്ടിനും മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്സ്‌പ്രസ് കൊല്ലം ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്‌പ്രസ് 1, 2, 3 തീയതികളിൽ കൊല്ലത്തുനിന്ന് പുറപ്പെടും. മംഗളൂരു-കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് ഒന്നിനും രണ്ടിനും തിരുവനന്തപുരം വരെയേയുണ്ടാകൂ.

കന്യാകുമാരി-മംഗളൂരു പരശുറാം എക്‌സ്‌പ്രസ് ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ തിരുവനന്തപുരത്തുനിന്ന് ഷെഡ്യൂൾ ചെയ്ത സമയത്ത് സർവീസ് ആരംഭിക്കും. 30-നും 31-നും പുണെയിൽനിന്നു പുറപ്പെട്ട കന്യാകുമാരി എക്‌സ്‌പ്രസ് തിരുവനന്തപുരം സെൻട്രലിൽ നിർത്തും.

കന്യാകുമാരി-പുണെ ജയന്തി എക്‌സ്‌പ്രസ് ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ തിരുവനന്തപുരത്തുനിന്ന് സർവീസ് ആരംഭിക്കും. ഒന്ന്‌, രണ്ട്‌ തീയതികളിൽ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ് തിരുനെൽവേലി ജങ്ഷൻ വരെയേയുണ്ടാകൂ.

തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്‌സ്‌പ്രസ് ഒന്ന്‌, രണ്ട്‌ തീയതികളിൽ തിരുനെൽവേലി ജങ്ഷനിൽനിന്ന് സർവീസ് ആരംഭിക്കും.