ട്രെയിനുകളും ഇനി ക്യാമറാ നിരീക്ഷണത്തില്‍…! ഒരു കോച്ചില്‍ നാല് ക്യാമറ; എഞ്ചിനില്‍ ആറ്; തീരുമാനം യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി

Spread the love

ഡല്‍ഹി: യാത്രാ ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാൻ റെയില്‍വേയുടെ തീരുമാനം.

video
play-sharp-fill

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ചില ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിച്ച അനുകൂല പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് റെയില്‍വെ വ്യാപകമായി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.

ഓരോ കോച്ചിലും കുറഞ്ഞത് നാല് സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുക. എഞ്ചിനുകളില്‍ ആറ് ക്യാമറകളും സ്ഥാപിക്കും. ശനിയാഴ്ച കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവും റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടുവും ഉള്‍പ്പെടെ നടത്തിയ യോഗത്തിനുശേഷമാണ് ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് ട്രെയിനുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ യാത്രക്കാരുടെ സുരക്ഷ വർധിപ്പിച്ചുവെന്ന് യോഗം വിലയിരുത്തി.
യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ ഇങ്ങനെ ക്യാമറകള്‍ സ്ഥാപിച്ച ട്രെയിനുകളില്‍ ഗണ്യമായി കുറഞ്ഞുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് എല്ലാ ട്രെയിനുകളിലും ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.