ട്രെയിന്‍ ഇറങ്ങുന്ന സ്ത്രീകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്…! മോഷണം പേടിച്ച്‌ സ്വര്‍ണ മാലയൂരി ബാഗില്‍ കൊണ്ടുനടക്കുന്നവര്‍ സൂക്ഷിക്കുക; ബാഗോടെ അടിച്ചുമാറ്റുന്ന കള്ളന്‍മാര്‍ വര്‍ദ്ധിക്കുന്നതായി പൊലീസ്; മുന്നറിയിപ്പ്…

Spread the love

തിരുവനന്തപുരം: മോഷണം പേടിച്ച്‌ സ്വര്‍ണ മാലയൂരി ബാഗില്‍ കൊണ്ടുനടക്കുന്നവര്‍ സൂക്ഷിക്കുക.

video
play-sharp-fill

ബാഗോടെ അടിച്ചുമാറ്റുന്ന കള്ളന്‍മാര്‍ വര്‍ദ്ധിക്കുന്നതായി പൊലീസ്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും സമീപത്തുമാണ് ബാഗ് മോഷണം പതിവാകുന്നത്.

കഴുത്തില്‍ മാലയില്ലാത്തവരുടെ ബാഗുകളാണ് കൂടുതലായും മോഷണം പോകുന്നത്.
കഴിഞ്ഞദിവസം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തലശ്ശേരി സ്വദേശിനിയുടെ ബാഗ് മോഷണം പോയി.
യാത്രയാരംഭിക്കുന്നതിന് മുന്‍പ് മാലയും മറ്റ് ആഭരണങ്ങളും ഊരി ബാഗിലാണ് വച്ചിരുന്നത്.ഇതു മനസിലാക്കിയ മോഷ്ടാവ് സ്ത്രീയെ പിന്തുടര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്‌ളാറ്റ്ഫോമിലെത്തിയ ഇവര്‍ മകളുമായി സംസാരിച്ചിരിക്കെ മോഷ്ടാവും തൊട്ടടുത്ത് വന്നിരുന്നു. തുടര്‍ന്ന് ഉടമ കാണാതെ സ്വര്‍ണമടങ്ങിയ ബാഗുമെടുത്ത് സ്ഥലംവിടുകയായിരുന്നു.

പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കള്ളനെ പൊലീസ് പിടികൂടി.ചോദ്യം ചെയ്യുന്നതിനിടയിലാണ് ബാഗ് മോഷണമാണ് ഇപ്പോള്‍ ട്രെന്‍ഡെന്ന് കള്ളന്‍ പറഞ്ഞത്.

റെയില്‍വേ സ്റ്റേഷനിലും നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളിലും സ്വര്‍ണം നഷ്ടപ്പെടുന്ന കേസുകളില്‍ ഭൂരിഭാഗവും ഇങ്ങനെ ബാഗില്‍ സൂക്ഷിച്ചവയാണെന്ന് പൊലീസ് പറയുന്നു