ഭിക്ഷയെടുക്കാന്‍ സമ്മതിച്ചില്ല, സുരക്ഷാ ജീവനക്കാരുമായി തര്‍ക്കം..! ട്രെയിനിനു തീവച്ചത് ബംഗാള്‍ സ്വദേശി തന്നെയെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിന് തീവച്ചത് കസ്റ്റഡിയിലുള്ള ആൾ തന്നെയെന്ന് പൊലീസ്. ബംഗാൾ സ്വദേശി പുഷൻജിത് സിദ്ഗറാണ് ഇന്നലെ മുതൽ പോലീസ് കസ്റ്റഡിയിൽ ഉള്ളത് . സ്റ്റേഷൻ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചയാണ് സൂചന.

ഇയാൾ ഏറെ നാളായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് കഴിയുന്നത്. ഇവിടെ ഭിക്ഷയെടുക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിക്കാത്തതിനെത്തുടർന്ന് കോച്ചിനു തീയിട്ടെന്നാണ് സിദ്ഗറിന്റെ മൊഴി. സ്റ്റേഷനു തൊട്ടടുത്തുള്ള ബിപിസിഎൽ സംഭരണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാർ കഴിഞ്ഞ ദിവസം ഇയാളെ ഓടിച്ചുവിട്ടിരുന്നു. ഇതും പ്രകോപനമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിനിൽ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളിൽ നാലും സിദ്ഗറിന്റേതു തന്നെയന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കത്തിയ കോച്ചിൽ നിന്ന് ലഭിച്ച കുപ്പിയിലും പുഷൻജിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. തൊട്ടടുത്തുള്ള ബിപിസിഎൽ ഇന്ധനസംഭരണശാലയിലെ ജീവനക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പുഷൻജിത്ത് സിദ്ഗറിലേക്ക് അന്വേഷണം എത്തിയത്.

ട്രെയിനിലെ സീറ്റ് കുത്തിക്കീറിയ ശേഷം തീയിട്ടു എന്നാണ് ഇയാൾ പറയുന്നത്. ഇന്ധനം ഉപയോഗിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലും ലഭിച്ച വിവരം.

ഇന്നലെ പുലർച്ചെ 1.25ന്, റെയിൽവേ ജീവനക്കാരനാണു ട്രെയിനിൽ തീ കണ്ടത്. 1.35ന് അഗ്നിരക്ഷാസേനയെത്തി, ഒരു മണിക്കൂർ കൊണ്ട് പൂർണമായി അണച്ചു. ആളപായമോ പരുക്കോ ഇല്ല. തീയിട്ട കോച്ച് കിടന്ന ട്രാക്കിൽനിന്ന് 100 മീറ്റർ അപ്പുറത്താണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ ടാങ്ക്. ഇവിടേക്കു തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് എക്സിക്യൂട്ടീവ് എക്സ്പ്രസിനു തീയിടുന്നത്. ഏപ്രിൽ രണ്ടിനു രാത്രി ഓടിക്കൊണ്ടിരിക്കെ എലത്തൂരിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ 2 കോച്ചുകളിൽ അക്രമി തീയിട്ടതിനെത്തുടർന്ന് 3 പേർ മരിച്ചിരുന്നു.