
സ്വന്തം ലേഖകൻ
കോഴിക്കോട്: എലത്തൂരിലെ ട്രെയിന്‍ തീവെയ്പുകേസിലെ പ്രതിക്ക് നേരത്തെ പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമില്ലെന്ന പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി കേരള പോലീസ്.കമന്റ് ബോക്‌സിലൂടെയാണ് പൊലീസിന്റെ വിശദീകരണം.
പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതെന്ന് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മറുപടി നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് നല്‍കിയ വിശദീകരണം ഇങ്ങനെ:
പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നത്. പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്‌സ് എപ്പോഴും ശരിയാവണം എന്നില്ല. ശരിയായിട്ടുള്ള നിരവധി കേസുകളും ഉണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയില്‍, ദൃക്‌സാക്ഷികള്‍ കുറ്റവാളികളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ തക്ക മാനസികാവസ്ഥയില്‍ ആകണമെന്നും ഇല്ല.