കരുനാഗപ്പള്ളി സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവതിയുടെ കാലറ്റു;കോട്ടയം തിരുവാതുക്കൽ സ്വദേശിനിയും പ്രഭാഷകയുമായ പ്രീതിലാലാണ് അപകടത്തിൽപ്പെട്ടത്

Spread the love

 

 

കോട്ടയം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് മറുവശത്തേക്ക്കടക്കുമ്പോൾ ലൂപ്പ് ട്രാക്കിലൂടെയെത്തിയ ട്രെയിൻ തട്ടി യുവതിയുടെ കാലറ്റു. തിരുവാതുക്കൽ സ്വദേശിനിയും പ്രഭാഷകയുമായ പ്രീതിലാലാണ് അപകടത്തിൽപ്പെട്ടത്

video
play-sharp-fill

രാവിലെ 7.30 ന് വഞ്ചിനാട് എക്സ്പ്രസിൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ ഇറങ്ങിയ ശേഷം മറുവശത്തേക്ക് വേഗത കുറച്ചുവന്ന ട്രെയിൻ പ്രീതിയുടെ തോളിൽ തട്ടുകയായിരുന്നു. പുറത്തേക്ക് വീണ പ്രീതിയുടെ സാരി പാളത്തിൽ കുരുങ്ങിയതിനാൽ കാൽ പുറത്തേക്കെടുക്കാൻ സാധിച്ചില്ല

സംഭവം കണ്ടുനിന്ന സമീപവാസിയായ കുഞ്ഞുമോൻ മുറിഞ്ഞുമാറിയ കാൽ സഹിതം ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി. പ്രീതിയുടെ ഫോൺ ലോക്കായിരുന്നതിനാൽ മറ്റ് വിവരങ്ങൾ ലഭ്യമായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യ ഒരു കോൾ വന്നതിനെ തുടർന്നാണ് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്. വിവരം അറിഞ്ഞ് ഉടൻ തന്നെ പ്രീതിയുടെ ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജിലെത്തി. മുറിഞ്ഞുമറിയ കാൽ തുന്നിച്ചേർക്കാൻ കഴിയാത്ത അവസ്ഥയിൽ തകർന്നിരുന്നു.
പുതുപ്പള്ളി ഇഞ്ചക്കാട്ട് കുന്നിലാണ് പ്രീതിയുടെ കുടുംബം.