
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇടിച്ച് വിദ്യാർത്ഥി മരിച്ചു. മലപ്പുറം സ്വദേശിയായ അവിൻ രാജ് എം.കെ (19) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.
മലപ്പുറത്ത് വീട്ടിൽ നിന്നും കോട്ടയത്തെ കോളേജിലേക്ക് വരുമ്പോൾ ആലുവ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നും കാലുതെറ്റി തൊട്ടടുത്ത ട്രാക്കിൽ ഓടുന്ന ട്രെയിന് മുന്നിൽപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. കോട്ടയം ബസേലിയസ് കോളേജിലെ രണ്ടാം വർഷം ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥിയായിരുന്നു.
ആലുവ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group