
സ്വന്തം ലേഖിക
കൊല്‍ക്കത്ത: ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ റെയില്‍വേ ഔദ്യോഗികമായി പുറത്ത് വിട്ട മരണക്കണക്ക് ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനജി.
ട്രെയിനില്‍ ഉണ്ടായിരുന്ന ബംഗാളില്‍ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മരിച്ചവരില്‍ 62 പേര് പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹങ്ങള്‍ ബംഗാളിലേക്ക് എത്തിച്ചിട്ടുണ്ട്.
എന്നാല്‍ 182 പേരെക്കുറിച്ച് യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല. ആയിരത്തിലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുളളത്.
പലരും ഗുരുതരാവസ്ഥയിലാണ്. നാളെ അവര്‍ക്കെന്ത് സംഭവിക്കുമെന്നതില്‍ പോലും വ്യക്തതയില്ല. റെയില്‍വെ തെറ്റായ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും മമതാ ബാനര്‍ജി ആരോപിച്ചു. എന്ത് കൊണ്ടാണ് മരണക്കണക്ക് കേന്ദ്രം കുറച്ച് കാണിക്കുന്നത് ? ഏറ്റവും ദാരുണമായ അപകടമാണുണ്ടായത്.
തങ്ങളുടെ പിഴവില്‍ ക്ഷമാപണം നടത്താൻ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി’.



