ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിലേക്ക് വീണു; വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ വീണ് പരിക്കേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു.
കണ്ണൂര്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ കോവൂര്‍ പാലാഴി എം.എല്‍.എ.
റോഡില്‍ മണലേരി താഴം ‘സുകൃത’ത്തില്‍ ഡോ. എം. സുജാത(54)യാണ് മരിച്ചത്.
കോഴിക്കോട് നിന്ന് എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയില്‍ പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയില്‍പ്പെടുകയായിരുന്നു. ഉടൻ തന്നെ റെയില്‍വേ ഡോക്ടറെത്തി പ്രാഥമിക ചികിത്സ നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് സുജാതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂരിലേക്ക് പോകുകയായിരുന്നു ഡോ. സുജാത.
ഭര്‍ത്താവ്: പി.ടി. ശശിധരൻ(സയന്റിസ്റ്റ്, കോഴിക്കോട് നീലിറ്റ്.), മക്കള്‍: ജയശങ്കര്‍( സോഫ്റ്റ് വെയര്‍ എൻജിനിയര്‍, ബെംഗളൂരു), ജയകൃഷ്ണൻ(സ്വീഡൻ). സഹോദരൻ: സുരേഷ് (ഐ.ഐ.ടി. ചെന്നൈ). സംസ്കാരം ശനിയാഴ്ച മൂന്നിന് മാങ്കാവ് ശ്മശാനത്തില്‍.