സ്വന്തം ലേഖകൻ
കല്യാശ്ശേരി: എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് ദാരുണാന്ത്യം.കണ്ണൂർ കല്യാശ്ശേരി സ്വദേശി പി. അശോകൻ (52) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കാച്ചാഗുഡേ എക്സ്പ്രസിൽ നിന്ന് തെറിച്ച് വീണതിനെ തുടർന്നായിരുന്നു മരണം. കാസർകോട് ഡിവിഷനിലെ ഉദ്യോഗസ്ഥനാണ് ഇയാൾ.
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് വീണത്. പരേതനായ ഇ.എൻ. ഗോപാലൻ നായരുടെയും പി. കാർത്യായനിയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: ആതിര അശോകൻ, ആദിത്യൻ അശോകൻ. സഹോദരങ്ങൾ: പരേതനായ പി. ബാബുരാജ്, പി. ഗീത, പി. സന്തോഷ. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിന് കല്യാശേരി കോലത്തുവയൽ സമുദായ ശ്മശാനത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group