നീങ്ങിത്തുടങ്ങിയ കോട്ടയം നാഗർകോവില്‍ പാസഞ്ചർ ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു; യുവതിക്ക് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണ യുവതിക്ക് ദാരുണാന്ത്യം.

ചിറയിൻകീഴ് ചെറുവള്ളിമുക്ക് പറയത്തകോണം കിഴുവില്ലം സ്‌നേഹ തീരം വീട്ടില്‍ എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകള്‍ അഹല്യയാണ് (24) മരിച്ചത്. തിരുവനന്തപുരം തമ്പാനൂർ റയില്‍വെ സ്റ്റേഷനിലാണ് അപകടമുണ്ടായത്.

ഉടൻതന്നെ അഹല്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തമ്പാനൂരില്‍ യു.പി.എസ്.സിയുടെ കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥിനിയായിരുന്നു അഹല്യ. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ട്രെയിനില്‍ കയറവെയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം നമ്പർ പ്ലാറ്റ്ഫോമില്‍ നിന്നും മുന്നോട്ടെടുത്ത കോട്ടയം നാഗർകോവില്‍ പാസഞ്ചറില്‍ ചാടിക്കയറിയപ്പോള്‍ കാല്‍തെന്നി വീഴുകയായിരുന്നു.
ഉടൻ പ്ലാറ്റ്ഫോമില്‍ നിന്ന സുഹൃത്ത് താഴെ വീഴാതെ കൈകൊണ്ട് താങ്ങിനിറുത്തിയെങ്കിലും, തലയുടെ പുറകുവശം ട്രെയിനിന്റെ പടിയില്‍ ഇടിക്കുകയായിരുന്നു.