19കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച്‌ കുടുംബം; അന്വേഷണം ആവശ്യപ്പെട്ടു

Spread the love

ആലപ്പുഴ: അരൂർ റെയില്‍വെ സ്റ്റേഷന് സമീപം 19 കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം.

യുവതിയുടെ മരണത്തില്‍ കുടുംബം അന്വേഷണം ആവശ്യപ്പെട്ടു. അരൂർ പഞ്ചായത്ത് 17-ാം വാർഡില്‍ ധർമ്മേക്കാട് രതീഷിന്റെ മകള്‍ 19 കാരിയായ അഞ്ജനയാണ് മരിച്ചത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നുമാണ് കുടുംബം പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അഞ്ജനയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.