
തീവണ്ടി ദുരന്തം : രാഷ്ട്രീയ ആരോപണങ്ങളുമായി പശ്ചിമ ബംഗാൾ പ്രതിപക്ഷം
കൊൽക്കത്ത: നൂറുകണക്കിന് പേർ കൊല്ലപ്പെ ഒഡിഷ തീവണ്ടി ദുരന്തത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന ആരോപണം ഉന്നയിച്ച് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസ് നടത്തിയ ഗൂഢോലചനയാണ് അപകടത്തിന് പിന്നിൽ .
അതുകൊണ്ട് തന്നെയാണ് സി ബി ഐ അന്വേഷണത്തെ അവർ ഭയക്കുന്നത്. അതിനാൽ തന്നെയാണ് മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവത്തിൽ കഴിഞ്ഞദിവസം മുതൽ അവർ ഇത്രയധികം ഭയക്കുന്നത്.
രണ്ട് റെയിൽവേ ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം തൃണമൂൽ നേതാവ് കുണാൽ ഘോഷ് പുറത്തു വിട്ടിരുന്നു. ഓഡിയോ ക്ലിപ്പ് മുൻനിർത്തിയാണ് സുവേന്ദു തൃണമൂലിനെതിരെ ആരോപണം ഉന്നയിക്കുന്നത്. പൊലീസിനെ ഉപയോഗിച്ചാണ് തൃണമൂൽ നേതാക്കൾ റെയിൽവേ ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതെ്നന് സുവേന്ദു ആരോപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0