‘2 വട്ടം ട്രെയിൻ മറിഞ്ഞു, പാടത്തേക്കു മറിഞ്ഞ ബോഗിയിൽ നിന്ന് ചാടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’..! ഒഡീഷ ട്രെയിൻ അപകടത്തിൽ മലയാളികൾക്ക് അത്ഭുത രക്ഷപ്പെടൽ
സ്വന്തം ലേഖകൻ
കൊച്ചി: ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് നാല് തൃശൂർ സ്വദേശികൾ. അപകടത്തിൽപ്പെട്ട് കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു ഇവർ. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 2 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്. ആ സമയം മറ്റുള്ളവരെ കാണാത്തതിനെത്തുടർന്ന് വൈശാഖ് ഉടൻ നാട്ടിലേക്കു വിളിച്ചു. പിന്നീട് 3 മറ്റു 3 പേരെയും കണ്ടുമുട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാളുടെ പല്ലുകൾ തകർന്നു, മറ്റൊരാൾക്ക് കൈയ്ക്കും പരിക്കുണ്ട്. അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടുകാരുടെ സഹായത്തോടെ ഇവർ നാട്ടിലെ
കരാറുകാരനുമായി ബന്ധപ്പെട്ടു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൊൽക്കത്തയിൽ ഒരു ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് ടൈൽസ് ജോലികൾക്ക് പോയി മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്.
ഇവരോടൊപ്പമുണ്ടായിരുന്ന നാലുപേർ കുറച്ചുദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു. കൊറമാണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലെത്തി തുടർന്ന് തൃശൂരിലേക്കു വരാനായിരുന്നു ഉദ്ദേശ്യം.