കണ്ണൂർ-യശ്വന്ത്പൂർ സ്പെഷ്യൽ എക്‌സ്പ്രസ് പാളം തെറ്റി; അപകടകാരണം എസി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല് വന്നിടിച്ചത്
സ്വന്തം ലേഖകൻ
ധർമപുരി: കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ-യശ്വന്ത്പൂർ സ്പെഷ്യൽ എക്‌സ്പ്രസ് (07390) പാളം തെറ്റി. തമിഴ്‌നാട് ധർമപുരിക്ക് സമീപമാണ് അപകടം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.
വ്യാഴാഴ്ച വൈകീട്ടാണ് കണ്ണൂർ-യശ്വന്ത്പൂർ സ്പെഷ്യൽ എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 3.45ഓടെയാണ് പാളം തെറ്റിയത്. സേലം – ബംഗളൂരു റൂട്ടിലെ മുത്തംപട്ടി – ശിവദി സ്‌റ്റേറഷനുകൾക്കിടയിലാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എസി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല് വന്നിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. എസി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകർന്നു. സീറ്റുകൾ ഇളകി മാറുകയും ചെയ്തിട്ടുണ്ട്.
Third Eye News Live
0