video
play-sharp-fill

ശബരിയിലെ സ്ഥിരം യാത്രക്കാർ പ്രതിസന്ധിയിലേക്ക്; ട്രെയിനിന്റെ സമയവും സ്റ്റേഷനും മാറിയേക്കും

ശബരിയിലെ സ്ഥിരം യാത്രക്കാർ പ്രതിസന്ധിയിലേക്ക്; ട്രെയിനിന്റെ സമയവും സ്റ്റേഷനും മാറിയേക്കും

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് സെക്കന്ദരാബാദ് വരെ പോകുന്ന ശബരി എക്സ്പ്രസിന്റെ സ്റ്റേഷനും സമയവുമെല്ലാം മാറുന്നു. ഇത് സംബന്ധിച്ചുള്ള നിർദേശം സൗത്ത് സെൻട്രൽ റെയിൽവേ പുറത്തുവിട്ടു.
പുതിയ നിർദേശം അംഗീകരിച്ചാൽ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചിരുന്ന ശബരി തിരുവനന്തപുരം നോർത്തിലേക്ക് മാറും. കൂടാതെ ബരിയുടെ സമയത്തിലും മാറ്റമുണ്ട്.

സെക്കന്ദരാബാദിൽ എത്തിയിരുന്ന ട്രെയിൻ ഇനി ചെർലപള്ളി സ്റ്റേഷനിലായിരിക്കും സർവീസ് അവസാനിപ്പിക്കുക. കാലത്ത് 6.45ന് തിരുവനന്തപുരത്തുനിന് പുറപ്പെട്ടിരുന്ന ട്രെയിൻ നോർത്തിൽ നിന്ന് വൈകീട്ട് 5.30യ്ക്കായിരിക്കും പുറപ്പെടുക. രാത്രി 12.15ന് പാലക്കാടെത്തുകയും രാത്രി 9.45ന് ചെർലപള്ളി എത്തുകയും ചെയ്യും. മടക്ക ട്രെയിൻ രാവിലെ 9:45ന് ചെർലപള്ളിയിൽ നിന്ന് പുറപ്പെടുകയും അടുത്ത ദിവസം രാവിലെ 6.15ന് പാലക്കാട് എത്തുകയും ഉച്ചയ്ക്ക് രണ്ട് മണിക്ക് നോർത്തിൽ എത്തുകയും ചെയ്യും.

ഇവയോടൊപ്പം നിലവിൽ എക്സ്പ്രസ് ആയി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനെ സൂപ്പർഫാസ്റ്റ് ആക്കി മാറ്റാനും നിർദേശമുണ്ട്. ഇതോടെ വേഗത വർധിക്കുമെന്ന് മാത്രമല്ല, ടിക്കറ്റു നിരക്കും കൂടിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group