video
play-sharp-fill

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ട് ഉത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 11 മുതൽ 13 വരെ വൈക്കം റോഡ് സ്റ്റേഷനിൽ ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു ; തിരുവനന്തപുരം സെക്കന്ദരബാദ് ശബരി എക്സ്പ്രസ്സ്, കന്യാകുമാരി മാംഗളൂർ പരശുറാം എക്സ്പ്രസ്സ് എന്നിവയ്ക്കാണ് സ്റ്റോപ്പ് അനുവദിച്ചത്

Spread the love

കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ട് ഉത്സവത്തോട് അനുബന്ധിച്ച് വൈക്കം റോഡ് സ്റ്റേഷനിൽ ഏപ്രിൽ 11 മുതൽ 13 വരെ ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.

12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന വടക്കുപുറത്തുപാട്ട് ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി ഒട്ടനവധി ഭക്ത ജനങ്ങളാണ് ഉത്സവ ദിവസങ്ങളിൽ വൈക്കത്തേക്ക് എത്തിച്ചേരാറുള്ളത്, ഇവർക്ക് യാത്ര സൗകര്യം സുഗമമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചത്.

ഭക്തജനങ്ങളുടേയും ജനപ്രതി നിധികളുടെയും ആവശ്യ പ്രകാരം
തിരുവനന്തപുരം സെക്കന്ദരബാദ് ശബരി എക്സ്പ്രസ്സ്, കന്യാകുമാരി മാംഗളൂർ പരശുറാം എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്കാണ് റെയിൽവേ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group