രാത്രികാലങ്ങളിൽ ട്രെയിനിൽ യാത്രചെയ്യുന്നവരാണോ നിങ്ങൾ?; എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുതേ..!

Spread the love

ആളുകൾ യാത്രകള്‍ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. പകലായാലും രാത്രിയായാലും ട്രെയിൻ യാത്ര വളരെ സുഖകരമാണ് അല്ലേ?. ഹോസ്റ്റൽ പോലെ ഒക്കെ നിക്കുന്നവർ പൊതുവെ കൂടുതലായും ചൂസ് ചെയ്യുന്നത്  രാത്രി യാത്രകളെയാണ്. എന്നാൽ രാത്രിയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് അറിയാമോ? നോക്കാം.

video
play-sharp-fill

1) രാത്രികാല യാത്രകളില്‍ ട്രെയിനില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ ഫോണില്‍ ഉറക്കെ പാട്ട് വെയ്ക്കുകയോ ചെയ്യരുത്. പ്രത്യേകിച്ച്‌ രാത്രി 10 മണിയ്ക്ക് ശേഷം നിശബ്ദത പാലിക്കാൻ ശ്രദ്ധിക്കണം.

2) രാത്രികാല യാത്രകളില്‍ നൈറ്റ് ലൈറ്റുകള്‍ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മറ്റ് എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. സഹയാത്രക്കാരുടെ ഉറക്കം ഒരു കാരണവശാലും തടസപ്പെടുത്താൻ പാടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) മിഡില്‍ ബെര്‍ത്തുകള്‍ക്ക് ഒരു നിശ്ചിത സമയക്രമമുണ്ട്. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയാണ് മിഡില്‍ ബെര്‍ത്തുകളുടെ സമയം. അതിനാല്‍ ലോവര്‍ ബെര്‍ത്തിലെ യാത്രക്കാര്‍ മിഡില്‍ ബെര്‍ത്തുകാരുമായി സഹകരിക്കണം.

5) ഭൂരിഭാഗം ട്രെയിനുകളിലും രാത്രി 10 മണിയോടെ ഓണ്‍ബോര്‍ഡ് ഫുഡ് സര്‍വീസുകള്‍ അവസാനിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണെങ്കില്‍ നേരത്തെ തന്നെ ഓര്‍ഡര്‍ ചെയ്യുക.

6) പല സോണുകളിലും ട്രെയിനുകളിലെ പവര്‍ രാത്രി 11 മണിയ്ക്ക് ശേഷം ഓഫ് ചെയ്യാറുണ്ട്. അതിനാല്‍ നിങ്ങളുടെ മൊബൈല്‍ ഫോണോ ലാപ്ടോപ്പോ 11 മണിയ്ക്ക് മുൻപ് തന്നെ ചാര്‍ജ് ചെയ്യാൻ ശ്രമിക്കുക.