
ക്രിസ്തുമസ് അവധിക്കാലത്തിന് ഇനി അധികം നാളുകളില്ല. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികളുമായി രക്ഷിതാക്കള്‍ വിനോദയാത്രകള്‍ നടത്തുന്ന സമയം കൂടിയാണിത്. ഈ സീസണില്‍ രാജ്യത്തുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇവിടങ്ങളിലേക്കു താങ്ങാനാകുന്ന ബജറ്റില്‍ യാത്ര ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല മാര്‍ഗമാണ് ട്രെയിനുകള്‍. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ തന്നെ മികച്ച യാത്രാ പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ആയിരക്കണക്കിന് ആളുകളാണ് വിനോദ യാത്രയ്ക്കും നാട്ടിലേക്കു പോകാനും മടങ്ങാനും ഒക്കെ ട്രെയിനുകളില്‍ ഈ സീസണില്‍ സഞ്ചരിക്കുന്നത്. ക്രിസ്തുമസ്, പുതുവത്സര അവധി ദിനങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇന്ത്യന്‍ റെയില്‍വേ വൈകാതെ ആരംഭിക്കുന്നതിനാല്‍ കുട്ടികളുമായി യാത്ര ചെയ്യുന്ന രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ടത് പ്രായപരിധിയുമായി ബന്ധപ്പെട്ട ടിക്കറ്റ് നിയമങ്ങളാണ്. യാത്ര ആസൂത്രണം ചെയ്യുന്നതിന് മുന്‍പ് തന്നെ ഇത്തരം നിയമങ്ങള്‍ അറിഞ്ഞിരുന്നാല്‍ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാം

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റിന്റെ ആവശ്യമില്ല. ഇവര്‍ക്ക് യാത്ര സൗജന്യമാണ്. അതേസമയം ഇവര്‍ക്ക് പ്രത്യേക ബെര്‍ത്ത് അനുവദിക്കില്ല. ഇനി അഞ്ച് വയസിന് താഴെയുള്ള കുട്ടിക്കു വേണ്ടി മാതാപിതാക്കള്‍ക്ക് പ്രത്യേക ബെര്‍ത്ത്/സീറ്റ് ആവശ്യപ്പെട്ടാല്‍ മുതിര്‍ന്നവര്‍ക്കുള്ള മുഴുവന്‍ ടിക്കറ്റ് നിരക്കും ഈടാക്കും.
അഞ്ചു മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് ബെര്‍ത്ത് സീറ്റ് ആവശ്യമില്ലെങ്കില്‍ പകുതി ടിക്കറ്റ് നിരക്ക് നല്‍കിയാല്‍ മതി. ഇനി പ്രത്യേക ബെര്‍ത്ത് ആവശ്യമുണ്ടെങ്കില്‍ മുതിര്‍ന്നവര്‍ക്കുള്ള മുഴുവന്‍ ടിക്കറ്റ് നിരക്ക് ഈടാക്കും. ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്ബോള്‍, അഞ്ച് വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് ബെര്‍ത്ത്/സീറ്റ് ആവശ്യമുണ്ടോ ഇല്ലയോ എന്ന് തിരഞ്ഞെടുക്കാന്‍ ഒരു ഓപ്ഷന്‍ ഉണ്ടാകും. ഇതിനനുസരിച്ചായിരിക്കും മൊത്തം ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്.
12 വയസും അതിനു മുകളിലുള്ളവരെയും മുതിര്‍ന്നവരായിട്ടാണ് റെയില്‍വേ കണക്കാക്കുന്നത്. അതിനാല്‍ മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റ് നിരക്ക് ഈടാക്കും. 2020-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ചാണ് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ ഉള്ളത്. കുട്ടികളുമായി യാത്ര ചെയ്യുമ്ബോള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് മാതാപിതാക്കള്‍ ഈ നിയമങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം.



