ഇങ്ങനെയിരുന്നാൽ ഫോണും കൊണ്ട് കള്ളൻ പോവും;ട്രെയിനിന്റെ ജനാലയ്ക്കരികിലിരുന്ന് സ്ത്രീയുടെ ഫോൺ തട്ടിപ്പറിച്ച് പൊലീസുകാരൻ;വീഡിയോ വൈറൽ

Spread the love

ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മോഷണം. ഒന്ന് കണ്ണടച്ചാൽ ബാഗ് വരെ അടിച്ചു മാറ്റും.

പലതരത്തിലുള്ള മോഷണങ്ങളും നടക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഫോണും പണവും ആഭരണങ്ങളുമടക്കം വിലപിടിപ്പുള്ള സാധനങ്ങള്‍ എപ്പോള്‍ പോയിക്കിട്ടി എന്ന് ചോദിച്ചാല്‍ മതി.

പലപ്പോഴും പൊലീസ് ഇക്കാര്യത്തില്‍ മുന്നറിയിപ്പുകളും നല്‍കാറുണ്ട്. എന്നാല്‍, പലരും അത് അത്രകണ്ടങ്ങ് മൈൻഡ് ചെയ്യാറില്ല എന്നതാണ് വാസ്തവും. ട്രെയിനില്‍ ഏറ്റവുമധികം നടക്കുന്നത് ഒരുപക്ഷേ മൊബൈല്‍ ഫോണ്‍ മോഷണമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറിയാതെ ഉറങ്ങിപ്പോകുന്ന യാത്രക്കാരുടെ പോക്കറ്റില്‍ നിന്നും ബാഗില്‍ നിന്നും വരെ ഫോണ്‍ അടിച്ചെടുത്തോണ്ട് പോകുന്ന ആള്‍ക്കാരുണ്ട്. എന്തിനേറെ പറയുന്നു വിൻഡോ സീറ്റിലാണെങ്കില്‍ വിൻഡോയില്‍ കൂടി ഫോണ്‍ അടിച്ചുമാറ്റി മുങ്ങുന്ന വിരുതന്മാർ വരേയുമുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഒരു പൊലീസുകാരൻ എങ്ങനെ ഫോണ്‍ മോഷണം പോകുന്നു എന്ന് ഒരു യുവതിയെ ബോധ്യപ്പെടുത്തുന്ന രംഗമാണ് ഈ വീഡിയോയില്‍ കാണാൻ സാധിക്കുന്നത്.

ഒരു പൊലീസുകാരൻ വിൻഡോയിലൂടെ സ്ത്രീയുടെ ഫോണ്‍ തട്ടിപ്പറിക്കുന്നത് വീഡിയോയില്‍ കാണാം. യുവതി ആകെ അമ്ബരന്നുപോവുകയും പരിഭ്രമിക്കുകയും ചെയ്യുന്നുണ്ട്.

പിന്നാലെ, തന്റെ ഫോണ്‍ തട്ടിപ്പറിച്ചത് പൊലീസാണ് എന്ന് അവർക്ക് മനസിലാവുന്നു. പൊലീസുകാരൻ അവരോട് കാര്യം പറഞ്ഞ് മനസിലാക്കുന്നതും കാര്യം പറഞ്ഞ് മനസിലാക്കുന്നതും കാണാം.