കോട്ടയം – കൊല്ലം മെമുവിലെ യാത്രാദുരിതം പരിഹരിക്കപ്പെടണം: കൂടുതൽ കോച്ചുകൾ വർധിപ്പിക്കാൻ എൻ ജി ഒ സംഘ് കേന്ദ്ര മന്ത്രിയ്‌ക്ക് നിവേദനം നല്‍കി

Spread the love

കോട്ടയം: കോട്ടയം മുതൽ കൊല്ലം വരെ വൈകുന്നേരം 5.40ന് പുറപ്പെടുന്ന മെമു ട്രെയിനിൽ ബോഗികളുടെ കുറവ് മൂലം ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർ നേരിടുന്ന ദുരിതം പരിഹരിക്കാൻ, കൂടുതൽ ബോഗികൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ ജി ഒ സംഘ് കോട്ടയം ജില്ലാ കമ്മിറ്റി കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനം നല്‍കി.

സംസ്ഥാനസമിതി അംഗം പി എ മനോജ്‌ ജില്ലാ സെക്രട്ടറി കെ എൻ മനുകുമാർ, ചങ്ങനാശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദിലീപ്കുമാർ എന്നിവരാണ് മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്. റെയില്‍വെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.