
തിരുവനന്തപുരം: കൊല്ലം–താംബരം ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം വരുന്നു. സെപ്റ്റംബർ 1 മുതൽ ട്രെയിൻ കൊല്ലത്ത് നിന്ന് വൈകുന്നേരം 4 മണിക്കായിരിക്കും പുറപ്പെടുക.
യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെട്ടു കൊണ്ടിരുന്ന സൗകര്യപ്രദമായ സമയക്രമം ഇപ്പോഴാണ് നടപ്പാക്കുന്നത്. നിലവിൽ ട്രെയിൻ ഉച്ചയ്ക്ക് 12 മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ടു പുലർച്ചെ 3.20 ഓടെയാണ് താംബരത്ത് എത്താറുള്ളത്. ഇതുമൂലം യാത്രക്കാർക്ക് മുമ്പ് ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നു.
എഗ്മൂറിലെ പ്ലാറ്റ്‍ഫോം പ്രശ്നങ്ങൾ കാരണം കോച്ചുകൾ കൂട്ടാനും കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ സർവീസ് താംബരത്തേക്കു മാറ്റിയതോടെ കോച്ചുകൾ കൂട്ടാൻ കഴിയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ സമയക്രമം
കൊല്ലം–4.00, കുണ്ടറ–4.06, കൊട്ടാരക്കര–4.15, ആവണീശ്വരം–4.28, പുനലൂർ–4.55, തെൻമല–5.43, ആര്യങ്കാവ്–6.13, ചെങ്കോട്ട–7.10, മധുര–10.25, ഡിണ്ടിഗൽ–11.25, തിരുച്ചിറപ്പള്ളി–1.45, വില്ലുപുരം–4.40, താംബരം–7.30. സമയമാറ്റം കേരളത്തിൽ നിന്നുള്ള കൂടുതൽ യാത്രക്കാർക്ക് പ്രയോജനം ചെയ്യും. സമയമാറ്റം ആവശ്യപ്പെട്ട് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ കെ പ്രേമചന്ദ്രൻ എന്നിവർ നേരത്തേ റെയിൽവേ മന്ത്രിക്കു കത്ത് നൽകിയിരുന്നു.