
മുംബൈ: കനത്ത മഴയെ തുടർന്ന് മോണോ റെയിൽ ട്രാക്കിൽ കുടുങ്ങി. നവി മുംബൈയിലെ വാഷി ഗാവ് പ്രദേശത്താണ് സംഭവം. മഴയെ തുടർന്ന് വൈദ്യുതി വിതരണം താറുമാറായതാണ് മോണോറെയിൽ കുടുങ്ങാൻ കാരണം. ഇരുനൂറോളം യാത്രക്കാരെ ഒഴിപ്പിച്ചു. ഉയരത്തിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതി തടസ്സപ്പെട്ടതോടെ ട്രാക്കില്‍ നിന്നുപോയത്.
ഇതോടെ യാത്രക്കാര്‍ ട്രെയിനിൽ ഏറെനേരം കുടുങ്ങി. എസി പ്രവർത്തിക്കാതായി. ഇതോടെ പലർക്കും ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടു. ട്രെയിനിന്റെ വാതിലുകളും തുറക്കാന്‍ കഴിഞ്ഞില്ല.വൈദ്യുതി മുടങ്ങിയതോടെയാണ് ട്രെയിന്‍ നിന്നുപോയതെന്ന് മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു.
ടെക്‌നീഷ്യന്‍മാര്‍ എത്തി ഏറെനേരം പരിശ്രമിച്ച ശേഷമാണ് വാതിലുകള്‍ തുറക്കാനായത്. അഗ്നിശമനസേന സ്ഥലത്തെത്തി കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group