
കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്റ്റേഷനിൽ വച്ച് ട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാരന് ഗുരുതര പരുക്ക്. ഇയാളുടെ ഇരുകാലുകളും വേർപ്പെട്ടു.
ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകൻ ശിവശങ്കറിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുമ്പിലാണ് അപകടം ഉണ്ടായത്.
സാന്ദ്രഗാച്ചിയിൽ നിന്ന് പുറപ്പെട്ട സൂപ്പർ എക്‌സ്‌പ്രസ് ട്രെയിനിൽനിന്നാണ് ശിവശങ്കർ ചാടിയത്. ഈ ട്രെയിനിന് കൊയിലാണ്ടിയിൽ സ്റ്റോപ്പില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ ശിവശങ്കറിന്റെ ഇരുകാലുകളും വേർപെട്ട നിലയിലാണുള്ളത്. കൊയിലാണ്ടി ഫയർഫോഴ്‌സ് ശിവശങ്കറിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.