പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ ഫലം കണ്ടു; കോട്ടയം-നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ക്കൂടി അനുവദിച്ചു; മേയ് 22 മുതല്‍ പ്രാബല്യത്തിൽ

Spread the love

തിരുവനന്തപുരം: കോട്ടയം – നിലമ്പൂർ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഇതോടെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്.

നിലവിൽ ഈ ട്രെയിനിൽ 12 കോച്ചുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇനി മുതല്‍ ഒരു ജനറല്‍ കോച്ചും ഒരു നോണ്‍ എ.സി. ചെയര്‍ കാറും കൂട്ടി 14 കോച്ചുകളായിട്ടാകും സർവീസ് നടത്തുന്നത്.
ഈ മാസം 22-ന് ഇത് പ്രാബല്യത്തിൽ വരും. പ്രിയങ്ക ഗാന്ധി എം.പി. കഴിഞ്ഞ ദിവസം വണ്ടൂരില്‍ വിളിച്ച്‌ ചേര്‍ത്ത റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അവര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യം ഇതായിരുന്നു.

എക്‌സ്പ്രസ് ട്രെയിന്‍ എന്നാണ് പേരെങ്കിലും റിസേര്‍വഷന്‍ കോച്ചുകള്‍ ഇല്ലാത്തത് മുന്‍കൂട്ടി റിസര്‍വ് ചെയ്ത് യാത്ര ഉറപ്പിക്കാനും വിനോദസഞ്ചാരികള്‍ക്കും എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്കും വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. മെയ് അഞ്ചിന് ചേര്‍ന്ന യോഗത്തില്‍ കോട്ടയം – നിലമ്ബൂര്‍ ട്രെയിനിന് അധിക കോച്ചുകള്‍ വേണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യമുന്നയിക്കുകയും ഉന്നതതലത്തില്‍ ഇതിനായി ഇടപെടല്‍ നടത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group