video
play-sharp-fill

കേരളത്തിന് ഒരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ കൂടി; 16 കോച്ചുള്ള ട്രെയിനിൽ  ഒരേ സമയം 1128 പേർക്ക് യാത്ര ചെയ്യാം

കേരളത്തിന് ഒരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ കൂടി; 16 കോച്ചുള്ള ട്രെയിനിൽ ഒരേ സമയം 1128 പേർക്ക് യാത്ര ചെയ്യാം

Spread the love

തിരുവനന്തപുരം: ഈ വർഷം ഓടിത്തുടങ്ങുന്ന പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളില്‍ ഒരെണ്ണം കേരളത്തിന് അനുവദിച്ചെക്കും.

ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിക്കുന്ന 16 കോച്ച്‌ ട്രെയിൻ തിരുവനന്തപുരം – മംഗളൂരു റൂട്ടില്‍ ഓടിക്കാനാണ് ആലോചന. തിരുവനന്തപുരം – ബംഗളൂരു, കൊങ്കണ്‍ റൂട്ടില്‍ പരിഗണിക്കുന്ന കന്യാകുമാരി – ശ്രീനഗർ റൂട്ടുകളും അനുവദിച്ചാൽ കേരളത്തിന് അത് വലിയ നേട്ടം തന്നെയാവും. ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച്‌ ഫാക്റ്ററിയിലാണ് വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണം. ഇതിന്‍റെ ചുമതല ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനാണ്. 16 കോച്ചുള്ള വന്ദേ ഭാരത് സ്ലീപ്പറില്‍ ഒരേ സമയം 1128 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.

മോഡുലാർ പാൻട്രി, ഓട്ടോമാറ്റിക് വാതിലുകള്‍, മികച്ച സുരക്ഷാ സംവിധാനങ്ങള്‍, ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള ശൗചാലയങ്ങള്‍ തുടങ്ങിയവ ഇതിലുണ്ട്. അത്യാധുനിക രീതിയില്‍ തയാറാക്കി ബർത്തുകള്‍ യാത്രാ സുഖം ഉറപ്പ് നല്‍കുന്നു. വായിക്കാൻ പ്രത്യേക പ്രകാശ ക്രമീകരണവും, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള എല്‍ഇടി ഡിസ്പ്ലേയുമെല്ലാം സ്ലീപ്പർ കോച്ചിന്‍റെ പ്രത്യേകതകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group