
ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി’യുടെ ട്രെയ്ലർ പുറത്തിറങ്ങി. ടൊവിനോയുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ട്രെയ്ലർ. ടൊവിനോയുടെ മാസ് ആക്ഷൻ എന്റർടെയ്നറാകും സിനിമയെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ടൊവിനോയുടെ എആർഎം സിനിമയിലെ കള്ളൻ മണിയന്റെ അഭ്യാസങ്ങളെ കടത്തിവെട്ടുമോ ഈ പള്ളിച്ചട്ടമ്പി എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഈ വർഷത്തെ ഏറ്റവും വലിയ വിഷു മലയാള സിനിമ റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി, ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തും.
1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’. സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുൻ ചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്ബസ്റ്റർ ഗാനങ്ങൾ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് ‘പള്ളിച്ചട്ടമ്പി’യുടെ രചന നിർവഹിച്ചിരിക്കുന്നത്.


