ഡാറ്റ ഉപയോഗിച്ചില്ലേ? എങ്കിൽ ഉപയോഗിക്കാത്ത ഡാറ്റയ്‌ക്ക് നിങ്ങൾ പണം നല്‍കേണ്ട ; പ്രത്യേകം റീച്ചാര്‍ജ് പ്ലാനുകള്‍ പരിഗണിച്ച് ട്രായ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: റീച്ചാർജ് പ്ലാനുകൾ പരിഷ്കരിക്കുന്നതിൽ ടെലികോം കമ്പനികളുടെ അഭിപ്രായം തേടി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇത് സംബന്ധിച്ച് കൺസൾട്ടേഷൻ പേപ്പർ ടെലികോം കമ്പനികൾക്ക് ട്രായ് അയച്ചു. ഇപ്പോഴുള്ള കോംമ്പോ പ്ലാനുകൾക്കൊപ്പം വോയ്സ് കോൾ,എസ്എംഎസ്, ഡാറ്റ എന്നിവയ്‌ക്ക് പ്രത്യേകം പ്ലാനുകൾ അവതരിപ്പിക്കാനാണ് ട്രായ് പരിഗണിക്കുന്നത്.
വോയ്സ് കോൾ,എസ്എംഎസ്, ഡാറ്റ എന്നിവ കോംമ്പോ ആയി ലഭിക്കുന്ന റീച്ചാർജ് പ്ലാനുകൾ ടെലികോം കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ റീച്ചാർജുകൾ ചെയ്യുന്നവരിൽ പലരും ഇതിൽ പലതും ഉപയോഗിക്കാത്തവരാണ്. അതിനാൽ കോംമ്പോ റീച്ചാർജ് ചെയ്യുമ്പോൾ പ്ലാനിൽ ഉൾപ്പെട്ടിട്ടും എസ്എംഎസോ ഡാറ്റയോ ഉപയോഗിക്കാൻ കഴിയാതെ പോകുന്നുണ്ട്. ഇതിന് പരിഹാരമായിട്ടാണ് പ്രത്യേകം പ്ലാനുകൾ അവതരിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പെഷ്യല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും പരമാവധി വാലിഡിറ്റി 90 ദിവസമാക്കി വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതയും ട്രായ് അന്വേഷിക്കുന്നുണ്ട്. നിലവിലുള്ള പ്ലാനുകൾക്കൊപ്പമായിരിരിക്കും പ്രത്യേകം പ്ലാനുകൾ അവതരിപ്പിക്കാൻ ട്രായ് അഭിപ്രായം തേടിയിരിക്കുന്നത്. കൺസൾട്ടേഷൻ പേപ്പറിൽ ഓഗസ്റ്റ് 16-നകം അഭിപ്രായങ്ങളും ഓഗസ്റ്റ് 23-നകം എതിർ അഭിപ്രായങ്ങളും നൽകാൻ ട്രായ് അറിയിച്ചിട്ടുണ്ട്.