തേജസ് അപകടം; വീരമൃത്യു വരിച്ച പൈലന്റിന്റെ ഭൗതികശരീരം ദില്ലിയിലെത്തിക്കും;വിമാനം തകർന്നുവീണതിൽ അന്വേഷണം തുടങ്ങി വ്യോമസേന

Spread the love

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റ് കമാൻഡ‌ർ നമൻഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ദില്ലിയിലെത്തിക്കും. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ.

video
play-sharp-fill

ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വിശദാന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കി. അപകടം സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും തന്നെ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നെന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. അപകടത്തിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്നതിൽ പരിശോധന തുടരുന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേജസ്‌ ദുരന്തത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്കും വീരമൃത്യു വരിച്ച വിംഗ് കമന്ഡർ നമൻശ് സ്യാലിന്റെ കുടുംബത്തിനും അനുശോചനം അറിയിച്ച് ദുബായ് സിവിൽ എവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തും. കടുത്ത ദുഃഖം അറിയിക്കുന്നു എന്നും ഇന്ത്യൻ എയർഫോഴ്‌സിനു പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബായ് എയർഷോ സംഘാടകരും അനുശോചനം അറിയിച്ചു.

വലിയ നഷ്ടത്തിൽ കുടുംബത്തിന് ഒപ്പം നിൽക്കുന്നു എന്ന് ദുബായ് എയർഷോ അറിയിച്ചു